രജീഷ വിജയന്‍ തെലുങ്കിലേക്ക്, നായകന്‍ രവിതേജ

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 26 മെയ് 2021 (15:35 IST)

രജീഷ വിജയന്‍ തെലുങ്കിലേക്ക്. ധനുഷിന്റെ 'കര്‍ണന്‍' എന്ന ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ച നടി തെലുങ്കില്‍ ഒരു സിനിമ ചെയ്യാന്‍ ഒരുങ്ങുന്നു എന്നാണ് വിവരം. രവി തേജയാണ് ചിത്രത്തിലെ നായകന്‍.

ഈ മാസം ഷൂട്ടിംഗ് ആരംഭിക്കാനായിരുന്നു നേരത്തെ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ചിത്രീകരണം ഇനിയും നീളും.നവാഗതനായ ശരത് മാണ്ഡവ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ രജീഷയ്ക്ക് ഇഷ്ടമായെന്നും വൈകാതെ തന്നെ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കേള്‍ക്കുന്നത്.

അതേസമയം തമിഴില്‍ രണ്ട് ചിത്രങ്ങളാണ് രജീഷയ്ക്ക് മുന്നിലുള്ളത്.ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൂര്യയും അതിഥി വേഷത്തിലെത്തുന്നുണ്ട്. പി എസ് മിത്രന്‍ സംവിധാനം ചെയ്യുന്ന കാര്‍ത്തിയുടെ 'സര്‍ദാര്‍'ല്‍ നായികയും രജീഷ തന്നെയാണ്. എല്ലാം ശരിയാകും എന്ന ആസിഫ് അലി ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് നടി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :