'ബ്ലാക്ക് മാജിക്'; കറുപ്പഴകില്‍ കനിഹ

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 9 നവം‌ബര്‍ 2022 (10:51 IST)
സിനിമയില്‍ എന്നപോലെ സോഷ്യല്‍ മീഡിയയിലും നടി കനിഹ സജീവമാണ്. അഭിനയ ലോകത്ത് 20 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.

ബ്ലാക്ക് മാജിക് എന്ന് കുറിച്ച് കൊണ്ടാണ് നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍.

1999ല്ലെ മിസ്സ് മധുരയായി തെരഞ്ഞെടുക്കപ്പെട്ട കനിഹ മോഡലിംഗ് രംഗത്തുനിന്നാണ് സിനിമയിലെത്തിയത്.


തമിഴ്, മലയാളം, തെലുങ്ക് തുടങ്ങിയ ഭാഷകളില്‍ അഭിനയിച്ചിട്ടുള്ള നടി മമ്മൂട്ടിയുടെ പഴശ്ശിരാജയിലൂടെ മലയാളസിനിമയില്‍ തന്റെതായ ഇടം ഉറപ്പിക്കുകയായിരുന്നു.മമ്മൂട്ടിയെ നായകനാക്കി കെ മധു സംവിധാനം ചെയ്ത 'സിബിഐ 5: ദി ബ്രെയിന്‍' എന്ന ചിത്രത്തിലും നടി അഭിനയിച്ചിരുന്നു. സുരേഷ് ഗോപിയുടെ പാപ്പനിലാണ് നടിയെ ഒടുവില്‍ ആയി കണ്ടത്.


പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത 'ബ്രോ ഡാഡി' എന്ന കോമഡി എന്റര്‍ടെയ്നറിലും കനിഹ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :