ഇതിലൊരാള്‍ ബോളിവുഡ് താരം, നടിയെ മനസ്സിലായോ ?

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 27 സെപ്‌റ്റംബര്‍ 2021 (09:00 IST)

താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങള്‍ കാണുവാന്‍ ആരാധകര്‍ക്ക് ഇഷ്ടമാണ്. അതുകൊണ്ടുതന്നെ സ്‌കൂള്‍ കാല ചിത്രങ്ങളും കുട്ടിക്കാല ഓര്‍മ്മകളും എല്ലാ നടീനടന്മാരും പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ നടി കങ്കണയും പഴയ ഓര്‍മ്മകളിലേക്ക് തിരിഞ്ഞു നടക്കുകയാണ്. 1998ല്‍ സ്‌കൂള്‍ കാലത്തെ കൂട്ടുകാരിക്കൊപ്പം എടുത്ത ഒരു ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്.

'ഹില്‍ വ്യൂ എന്ന് വിളിക്കപ്പെടുന്ന താഴ്വരയിലെ ചെറിയ സ്‌കൂള്‍.വര്‍ഷം 1998

ഹിമാചല്‍ പ്രദേശ്'- കങ്കണ കുറിച്ചു.
കങ്കണയുടെ തലൈവി സെപ്റ്റംബര്‍ 10 ന് തിയറ്ററുകളില്‍ റിലീസ് ചെയ്തിരുന്നു. അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ബയോപിക് ആണ് ചിത്രം. സിനിമയ്ക്കും കങ്കണയുടെ പ്രകടനത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :