മാസ്റ്ററും സ്റ്റുഡന്‍റും കണ്ടുമുട്ടിയപ്പോൾ, വിജയ് - കാളിദാസ് പുതിയ ചിത്രം അണിയറയിൽ ?

കെ ആര്‍ അനൂപ്| Last Modified ശനി, 9 ജനുവരി 2021 (14:41 IST)
കാളിദാസ് ജയറാം തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. അടുത്തിടെ പുറത്തിറങ്ങിയ 'പാവ കഥൈകൾ'ലെ പ്രകടനത്തിന് എങ്ങു നിന്നും നല്ല പ്രതികരണമാണ് ലഭിച്ചത്. ഇളയദളപതി വിജയുമായി കൂടിക്കാഴ്ച നടത്തിയിരിക്കുകയാണ് നടൻ. വിജയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് അദ്ദേഹത്തിനൊപ്പം ഉള്ള ഒരു ചിത്രം കാളിദാസ് പങ്കുവെച്ചു.'സ്റ്റുഡൻറിനെ കണ്ടുമുട്ടിയപ്പോൾ' എന്നും കാളിദാസ് കുറിച്ചു.മൂന്ന് ബാക്ക്-ടു-ബാക്ക് ഒടിടി റിലീസുകളാണ് കാളിദാസ് ജയറാമിന് 2020-ൽ ഉണ്ടായിരുന്നത്.ആമസോൺ പ്രൈം തമിഴ് ആന്തോളജി ചിത്രമായ 'പുത്തം പുതു കാലൈ', നെറ്റ്ഫ്ലിക്സ് ആന്തോളജി പാവ കഥൈകൾ, ഒരു പക്കാ കഥൈ എന്നീ ചിത്രങ്ങളാണ് കാളിദാസൻറെതായി റിലീസ് ചെയ്തത്.

2 മലയാള ചിത്രങ്ങളും കാളിദാസിനുണ്ട്. സന്തോഷ് ശിവൻ സംവിധാനം ചെയ്ത ‘ജാക്ക് ആൻഡ് ജിൽ’, ജയരാജിന്റെ ‘ബാക്ക്‌പാക്കേഴ്‌സ്’. ഉടൻ റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :