Kalamkaval: 100 കോടി തൊടാന്‍ കളങ്കാവലിനു സാധിക്കില്ല; ഇതുവരെ നേടിയത് എത്രയെന്നോ?

റിലീസ് ചെയ്തു പത്ത് ദിവസം കൊണ്ട് കളങ്കാവല്‍ 75 കോടി കടന്നിരുന്നു

രേണുക വേണു| Last Modified ബുധന്‍, 17 ഡിസം‌ബര്‍ 2025 (10:50 IST)

Kalamkaval: മമ്മൂട്ടിയുടെ ആദ്യ നൂറ് കോടി സിനിമയ്ക്കായി ഇനിയും കാത്തിരിക്കേണ്ടി വരും. നവാഗതനായ ജിതിന്‍ കെ ജോസ് സംവിധാനം ചെയ്ത 'കളങ്കാവല്‍' ഈ നേട്ടം കൈവരിക്കില്ലെന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളിലെത്തിയ കളങ്കാവല്‍ ഇതുവരെ 80 കോടിക്ക് അടുത്താണ് നേടിയിട്ടുള്ളത്.

റിലീസ് ചെയ്തു പത്ത് ദിവസം കൊണ്ട് കളങ്കാവല്‍ 75 കോടി കടന്നിരുന്നു. ഇന്ന് വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ കളങ്കാവലിന്റെ വേള്‍ഡ് വൈഡ് കളക്ഷന്‍ 80 കോടിയിലേക്ക് അടുക്കുകയാണ്. എന്നാല്‍ നൂറ് കോടിയിലെത്താന്‍ 20 കോടി കൂടി വേള്‍ഡ് വൈഡായി ആവശ്യമാണ്.

ക്രിസ്മസ് റിലീസ് ആയി ദിലീപിന്റെ 'ഭ.ഭ.ബ', നിവിന്‍ പോളിയുടെ 'സര്‍വ്വം മായ' എന്നിവ തിയറ്ററുകളിലെത്തുകയാണ്. ഈ റിലീസുകള്‍ കളങ്കാവലിന്റെ സ്‌ക്രീനുകള്‍ കുറയ്ക്കാന്‍ കാരണമാകും. അതിനാലാണ് കളങ്കാവലിനു 100 കോടിയിലേക്ക് എത്താന്‍ സാധിക്കില്ലെന്ന് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :