രേണുക വേണു|
Last Modified ശനി, 13 ഡിസംബര്‍ 2025 (08:34 IST)
Eko Movie Box Office Collection: സൈലന്റായി വന്ന് ബോക്‌സോഫീസില്‍ കോടികള്‍ കൊയ്യുകയാണ് സന്ദീപ് പ്രദീപിനെ നായകനാക്കി ദിന്‍ജിത്ത് അയ്യത്താന്‍ ഒരുക്കിയ എക്കോ.
കിഷ്‌കിന്ധാകാണ്ഡം എന്ന ഹിറ്റ് ചിത്രത്തിന്റെ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നുവെന്നതായിരുന്നു എക്കോയിലേക്ക് സിനിമാസ്വാദകരുടെ ശ്രദ്ധയാകര്‍ഷിച്ചത്. നവംബര്‍ 21ന് തിയേറ്ററുകളിലെത്തിയ ചിത്രം കേരളത്തില്‍ 182 സെന്ററുകളിലായിരുന്നു പ്രദര്‍ശനം ആരംഭിച്ചത്. രണ്ടാം വാരത്തോടെ ഇത് 249 സ്‌ക്രീനുകളായി ഉയര്‍ന്നിരുന്നു. ചിത്രത്തിന്റെ ഇന്ത്യ നെറ്റ് കളക്ഷന്‍ 26 കോടി കടന്നു. വേള്‍ഡ് കളക്ഷന്‍ 50 കോടിയിലേറെ ഉണ്ട്.
ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറില്‍ എം ആര്‍ കെ ജയറാമാണ് ചിത്രത്തിന്റെ നിര്‍മാതാവ്. സന്ദീപ് പ്രദീപിന് പുറമെ സൗരബ് സച്ചിദേവ് ,നരേന്‍,അശോകന്‍, വിനീത്, ബിനു പപ്പു, സഹീര്‍ മുഹമ്മദ്, ശ്രീലക്ഷ്മി, സീ ഫൈ, രഞ്ജിത് ശങ്കര്‍, ബിയാന മോമിന്‍, എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മുജീബ് മജീദാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. സൂരജ് ഇ.എസ് ആണ് എഡിറ്റിംഗ്. സജീഷ് താമരശ്ശേരിയുടെ കലാസംവിധാനവും വിഷ്ണു ഗോവിന്ദിന്റെ ഓഡിയോയോഗ്രാഫിയും പ്രേക്ഷകന്റെ അനുഭവത്തെ കൂടുതല്‍ ഹൃദ്യമാക്കുന്നുണ്ട്.