അനുബന്ധ വാര്‍ത്തകള്‍
- ദിലീപ് ഒന്നുമല്ല, ചിരിപ്പിക്കാൻ സിദ്ദിഖ് തന്നെ വേണം,'വോയ്‌സ് ഓഫ് സത്യനാഥൻ' കോമഡി രംഗം, വീഡിയോ
- ജയിലര്‍ റിലീസിനായുള്ള കാത്തിരിപ്പ് ! സാരിയില്‍ നടി മിര്‍ണ മേനോന്
- നിവിന്‍ പോളിയുടെ 'താരം' ചിത്രീകരണം പുനരാരംഭിക്കുന്നു, പുതിയൊരു വിവരം കൂടിയുണ്ട് !
- ദിലീപിന്റെ 'വോയ്‌സ് ഓഫ് സത്യനാഥന്' പരാജയമോ ? കളക്ഷന്‍ റിപ്പോര്‍ട്ട്
- ഓണം കളര്‍ ആകേണ്ട ? നടന് അരുണ്‍ കുമാറിന്റെ ഫോട്ടോഷൂട്ട്, ചിത്രങ്ങള്‍
ഷാരൂഖ് ഖാനൊപ്പം സൈക്കിള്‍ ചവിട്ടുന്നതിനിടെ തലയിടിച്ച് വീണു, ഓര്‍മ നഷ്ടമായി; താരം ജീവിതത്തിലേക്ക് തിരിച്ചെത്തിയ അജയ് ദേവ്ഗണിന്റെ ശബ്ദം കേട്ടതോടെ !
ഏറെ ആരാധകരുള്ള താരങ്ങളാണ് കജോളും ഷാരൂഖ് ഖാനും. ഇരുവരും അഭിനയിച്ച സിനിമകളെല്ലാം വലിയ സൂപ്പര്‍ഹിറ്റുകളായിരുന്നു. 1998 ല്‍ പുറത്തിറങ്ങിയ 'കുച്ച് കുച്ച് ഹോത്താ ഹേ' എന്ന ചിത്രത്തില്‍ കജോളും ഷാരൂഖ് ഖാനും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് കജോളിന് അംനേസ്യ പിടിപെടുന്നതും ഓര്‍മ നഷ്ടപ്പെടുന്നതും.
കജോളും ഷാരൂഖ് ഖാനും ഒരു സൈക്കിള്‍ സീനില്‍ ഒന്നിച്ച് അഭിനയിക്കുകയായിരുന്നു. ഇതിനിടയില്‍ സൈക്കിളില്‍ നിന്ന് കജോള്‍ വീഴുകയായിരുന്നു. തലയിടിച്ചാണ് കജോള്‍ നിലത്തുവീണത്. ഇത് കണ്ടതും ഷാരൂഖ് ഖാന്‍ പൊട്ടിച്ചിരിക്കാന്‍ തുടങ്ങി. വീഴ്ച അത്ര ഗുരുതരമല്ലെന്ന് തോന്നിയതുകൊണ്ടാണ് ഷാരൂഖ് ചിരിച്ചത്. പിന്നീടാണ് കാര്യത്തിന്റെ ഗൗരവം മനസിലായത്.
വീഴ്ചയില്‍ കജോളിന് ഓര്‍മ നഷ്ടമായി. കുറേ നേരത്തേക്ക് പഴയ കാര്യങ്ങളൊന്നും കജോളിന് ഓര്‍മയുണ്ടായിരുന്നില്ല. ഷാരൂഖ് ഖാനും സംവിധായകന്‍ കരണ്‍ ജോഹറും ചേര്‍ന്ന് പിന്നീട് അജയ് ദേവ്ഗണിനെ വിളിക്കുകയും ഫോണ്‍ കജോളിന് നല്‍കുകയും ചെയ്തു. അജയ് ദേവ്ഗണിനോട് സംസാരിച്ചതോടെയാണ് കജോള്‍ സാധാരണ നിലയിലേക്ക് തിരിച്ചെത്തിയതെന്നാണ് പിന്നീട് ഷാരൂഖ് ഖാന്‍ വെളിപ്പെടുത്തിയിട്ടുണ്ട്.