അനുബന്ധ വാര്‍ത്തകള്‍
- മമ്മൂട്ടിയും സുഹാസിനിയും; മലയാളികളുടെ മനസ്സ് കീഴടക്കിയ പ്രണയ ജോഡി
- 2019ൽ കൊമ്പുകോർക്കുന്നത് മമ്മൂട്ടിയും ദിലീപും!
- ഇത് പൊളിക്കും, മമ്മൂട്ടിയ്ക്കൊപ്പം അഭിനയിക്കാൻ സണ്ണി ലിയോൺ എത്തുന്നു!
- 2018ൽ പ്രേക്ഷകരെ ഏറ്റവും കൂടുതൽ വിസ്മയിപ്പിച്ച കഥാപാത്രം ഏത്?
- 2019ൽ വിശ്രമമില്ല, ആദ്യ പകുതിയിൽ റിലീസ് ചെയ്യാനിരിക്കുന്നത് മമ്മൂട്ടിയുടെ ഏഴോളം ചിത്രങ്ങൾ!
വമ്പൻ തിരിച്ചുവരവിനൊരുങ്ങി ജോഷി, അണിയറയിൽ ഒരുങ്ങുന്നത് മമ്മൂട്ടി ചിത്രം?
വമ്പൻ തിരിച്ചുവരവിനൊരുങ്ങി ജോഷി, അണിയറയിൽ ഒരുങ്ങുന്നത് മമ്മൂട്ടി ചിത്രം?
ന്യൂഡല്‍ഹി, സംഘം, സൈന്യം, നായര്‍ സാബ്, ധ്രുവം, മഹായാനം തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച കൂട്ടുകെട്ടാണ് മമ്മൂട്ടി - ജോഷി ടീം. ഈ കൂട്ടുകെട്ടിൽ ഏറ്റവും ഒടുവിലായി പിറന്നത് മള്‍ട്ടി സ്റ്റാര്‍ ചിത്രം ട്വന്റി ട്വന്റിയാണ്.
വീണ്ടും ഈ കൂട്ടുകെട്ട് ഒന്നിക്കുന്നു എന്ന വാർത്തകളാണ് ഇപ്പോൾ കേൾക്കുന്നത്. എക്കാലത്തേയും മികച്ച ചില ചിത്രങ്ങൾ ഈ കൂട്ടുകെട്ടിൽ ഉദാഹരണമായുണ്ടാകുമ്പോൾ ഇനി ആരാധകർ കാത്തിരിക്കുന്നതും അത്തരത്തിൽ ഒരു ചിത്രത്തിന് വേണ്ടിയായിരിക്കും.
തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ സജീവ് പാഴൂരാണ് പുതിയ ചിത്രത്തിനായി തിരക്കഥ ഒരുക്കുക എന്നും റിപ്പോർട്ടുകൾ പറയുന്നു. മോഹന്‍ലാല്‍ നായകനായി 2015ൽ എത്തിയ ലൈല ഓ ലൈല ആണ് ജോഷി അവസാനമായി സംവിധാനം ചെയ്ത ചിത്രം.