മമ്മൂട്ടിയും സുഹാസിനിയും; മലയാളികളുടെ മനസ്സ് കീഴടക്കിയ പ്രണയ ജോഡി

മമ്മൂട്ടിയും സുഹാസിനിയും; മലയാളികളുടെ മനസ്സ് കീഴടക്കിയ പ്രണയ ജോഡി

Rijisha M.| Last Modified വെള്ളി, 28 ഡിസം‌ബര്‍ 2018 (17:06 IST)
മലയാളികൾക്ക് ഓർക്കാൻ പാകത്തിന് നിരവധി ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച ജോഡിയാണ് മമ്മൂട്ടി - സുഹാസിനി. പ്രണയ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സ് കവർന്നെടുത്ത ജോഡികൾ. നിരവധി നടിമാരുടെ കൂടെ മമ്മൂക്ക അഭിനയിച്ചിരുന്നെങ്കിലും പ്രേക്ഷകർ ഓർക്കുന്ന ജോഡി ഇവരുടേതാണ്.

കഥ ഇതുവരെ, കൂടെവിടെ, എന്റെ ഉപാസന, പ്രാണം, രാക്കുയിലിൻ രാഗസദസ്സിൽ, ആദാമിന്റെ വാരിയെല്ല്, അക്ഷരങ്ങൾ, പ്രണാമം, എന്നീ സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച ഫീൽ പറഞ്ഞറിയിക്കാൻ കഴിയില്ല. ഓരോ സീനിലും പ്രേക്ഷകരുടെ മനസ്സിലേക്ക് ഈ കൂട്ടുകെട്ട് ആഴ്‌ന്നിറങ്ങുകതന്നെയായിരുന്നു.

ഇവർ വീണ്ടും ഒന്നിക്കുന്നു എന്ന വാർത്ത നിരന്തരം വന്നുകൊണ്ടിരുന്നെങ്കിലും ഇതുവരെയായി അതിൽ ഒരു സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഈ ജോഡി വീണ്ടും ബിഗ് സ്‌ക്രീനിൽ തിളങ്ങുന്നത് കാണാനായി ആരാധകർ നിരവധിയുണ്ട്. പ്രണമാത്തിലെ പ്രതാപനും ഉഷയുമായും അക്ഷരങ്ങളിലെ ജയദേവനും ഭാരതിയുമായും ഇവർ വീണ്ടും എത്തുന്നതിനായി കാത്തിരിക്കുകതന്നെ ചെയ്യാം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :