ഫഹദിന്റെ അഭിനയം മികച്ചതെന്ന് ശ്രീകുമാരന്‍ തമ്പി; ഇത് അനുഗ്രഹമാണെന്ന് സത്യന്‍ അന്തിക്കാട് - ഞാന്‍ പ്രകാശനെ ഏറ്റെടുത്ത് പ്രേഷകര്‍

ഫഹദിന്റെ അഭിനയം മികച്ചതെന്ന് ശ്രീകുമാരന്‍ തമ്പി; ഇത് അനുഗ്രഹമാണെന്ന് സത്യന്‍ അന്തിക്കാട് - ഞാന്‍ പ്രകാശനെ ഏറ്റെടുത്ത് പ്രേഷകര്‍

njan prakashan , sreekumaran thambi , sathyan anthikad , ശ്രീകുമാരന്‍ തമ്പി , സത്യന്‍ അന്തിക്കാട് , ഫഹദ് ഫാസില്‍ , ഞാന്‍ പ്രകാശന്‍
കൊച്ചി| jibin| Last Modified ശനി, 29 ഡിസം‌ബര്‍ 2018 (09:10 IST)
സത്യന്‍ അന്തിക്കാട് – ഫഹദ് ഫാസില്‍ ചിത്രം ഞാന്‍ പ്രകാശന്‍ കാലത്തിനൊത്ത് സഞ്ചരിക്കുന്ന സിനിമയാണെന്ന് ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി.

ഫഹദിന്റെ അഭിനയം ഏറെ മികച്ചതാണ്. ഒരു തിരക്കഥാകൃത്തും സംവിധായകനും എങ്ങനെ അവരുടെ ദര്‍ശനത്തില്‍ പുതുമ കൊണ്ടു വരണം എന്ന ചോദ്യത്തിനുള്ള മികച്ച ഉത്തരമാണ് ഈ സിനിമയെന്നും അദ്ദേഹം ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ വ്യക്തമാക്കി.

ശ്രീകുമാരന്‍ തമ്പിയുടെ ഫേസ്‌ബുക്ക് പോസ്‌റ്റ് സത്യന്‍ അന്തിക്കാട് ഷെയര്‍ ചെയ്‌തു. ഇതൊരു അഭിനന്ദനമല്ല, അനുഗ്രഹമാണെന്ന് കുറിച്ചാണ് സത്യന്‍ അന്തിക്കാട് പോസ്റ്റ് ഷെയര്‍ ചെയ്‌തത്.

ശ്രീകുമാരന്‍ തമ്പിയുടെ ഫേസ്‌ബുക്ക് പോസ്‌റ്റ്:

കാലത്തിന്റെ മാറ്റത്തിനനുസരിച്ച് , പ്രേക്ഷകരുടെ കാഴ്ചപ്പാട് മാറുന്നതനുസരിച്ച്, ഒരു തിരക്കഥാകൃത്തും സംവിധായകനും എങ്ങനെ അവരുടെ ദര്‍ശനത്തില്‍ പുതുമ കൊണ്ടു വരണം എന്ന ചോദ്യത്തിനുള്ള മികച്ച ഉത്തരമാണ് ‘ ഞാന്‍ പ്രകാശന്‍ ‘ എന്ന ചിത്രം. ഫഹദിന്റെ അനായാസമായ അഭിനയമാണ് ഈ സിനിമയുടെ പ്രധാന ആകര്‍ഷണ ഘടകം എന്നത് മറക്കുന്നില്ല. പ്രിയ സുഹൃത്തുക്കളായ ശ്രീനിയേയും സത്യനെയും ഞാന്‍ നിറഞ്ഞ ഹൃദയത്തോടെ അഭിനന്ദിക്കുന്നു.’


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :