വിജയ് ബാബുവുമായുള്ള 50 കോടി കരാറിൽ നിന്ന് ഒടിടി കമ്പനി പിന്മാറി, പ്രോജക്ട് ഏറ്റെടുക്കാൻ അമ്മ

അഭിറാം മനോഹർ| Last Modified ഞായര്‍, 22 മെയ് 2022 (16:19 IST)
ലൈംഗിക അതിക്രമക്കേസിൽ പ്രതിയായ നടനും നിർമാതാവുമായ വിജയ് ബാബു ഒളിവിൽ പോയതിനെ തുടർന്ന് വിജയ് ബാബുവുമായുള്ള കരാറിൽ നിന്നും പിന്മാറി പ്രമുഖ ഒടിടി കമ്പനി. ഒരു വെബ്‌സീരീസിനായി ഏർപ്പെട്ട 50 കോടിയുടെ കരാറിൽ നിന്നാണ് കമ്പനി പിന്മാറിയത്.

അതേസമയം ഈ പ്രോജക്ട് ഏറ്റെടുക്കാൻ താരസംഘടനയായ 'അമ്മ നീക്കം നടത്തിയതായി റിപ്പോർട്ടുണ്ട്. മറ്റ് ഒടിടി കമ്പനികളുടെ പ്രതിനിധികളും വിജയ്ബാബുവിനെതിരായ കേസിന്റെ വിശദശാംശങ്ങൾ കൊച്ചി പോലീസുമായി അന്വേഷിച്ചിട്ടുണ്ട്. അതേസമയം വിജയ്ബാബു പഴയ യുഎസ്എസ്സാറിന്റെ ഭാഗമായിരുന്ന ജോർജിയയിലുണ്ടെന്നാണ് അന്വേഷണസംഘത്തിന് ലഭിക്കുന്ന വിവരം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :