ഉണ്ണിമുകുന്ദന്‍ നിര്‍മ്മിച്ച രണ്ട് സിനിമകളിലും അവസരം,'ഷെഫീക്കിന്റെ സന്തോഷം' ഡബ്ബിങ് പൂര്‍ത്തിയാക്കി നടന്റെ സുഹൃത്ത് വിപിന്‍

കെ ആര്‍ അനൂപ്| Last Modified ശനി, 21 മെയ് 2022 (14:46 IST)

മേപ്പടിയാന് ശേഷം ഉണ്ണിമുകുന്ദന്‍ നിര്‍മിക്കുന്ന 'ഷെഫീക്കിന്റെ സന്തോഷം' ഒരുങ്ങുകയാണ്.കേരള ഷെഡ്യൂള്‍ ടീം പൂര്‍ത്തിയാക്കിയ ശേഷം ഡബ്ബിങ് ജോലികളുടെ തിരക്കിലാണ് അണിയറ പ്രവര്‍ത്തകര്‍. ഉണ്ണി മുകുന്ദന്റെ സുഹൃത്തും പ്രമോഷന്‍ കണ്‍സള്‍ട്ടന്റുമായ വിപിന് മേപ്പടിയാനുശേഷം 'ഷെഫീക്കിന്റെ സന്തോഷം' ത്തിലും അഭിനയിക്കാന്‍ അവസരം നല്‍കി. അദ്ദേഹം തന്റെ ഭാഗങ്ങളുടെ ഡബ്ബിങ് പൂര്‍ത്തിയാക്കി.

ഒരു കുഞ്ഞു സംഭവമാണെന്നും ശേഷം സ്‌ക്രീനില്‍ കാണാമെന്നും വിപിന്‍ പറഞ്ഞു. ഈയടുത്ത് നടി ദിവ്യ പിള്ളയും ഡബ്ബിങ് പൂര്‍ത്തിയാക്കിയിരുന്നു.

ഷെഫീക്കിന്റെ സന്തോഷം' ചിത്രീകരണം ഏപ്രില്‍ പകുതിയോടെയാണ് ആരംഭിച്ചത്.ഗുലുമാല്‍' എന്ന ടിവി ഷോയിലൂടെ ശ്രദ്ധ നേടിയ അനൂപ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

റിയലിസ്റ്റിക് ഫാമിലി എന്റര്‍ടെയ്നര്‍ തന്നെയാകും ഷെഫീക്കിന്റെ സന്തോഷം.പ്രവാസിയായായ ഷെഫീക് പാറത്തോട് എന്ന ചെറിയ ഗ്രാമത്തിലാണ് താമസിക്കുന്നത്.മറ്റുള്ളവരെ സഹായിക്കുന്നതിന്റെ സന്തോഷത്തില്‍ കണ്ടെത്തുന്ന സ്വഭാവമുള്ള ചെറുപ്പക്കാരന്റെ കഥയാണ് സിനിമ പറയുന്നത്.എല്‍ദോ ഐസക്ക് ഛായാഗ്രഹണവും നൗഫല്‍ അബ്ദുള്ള എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.ഷാന്‍ റഹ്മാന്‍ സംഗീതമൊരുക്കുന്നു.ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറില്‍ ഉണ്ണി മുകുന്ദനും ബാദുഷ എന്‍ എമ്മും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :