മമ്മൂട്ടിക്ക് പ്രിയം 369, മോഹൻലാലിനു 2255; പണ്ട് മിമിക്രി അവതരിപ്പിക്കാൻ പൊയ്‌ക്കൊണ്ടിരുന്ന ബസിന്റെ നമ്പർ സ്വന്തമാക്കിയ നടൻ, 1122 ആരുടെ ഭാഗ്യനമ്പർ ആണെന്ന് അറിയാമോ?

അനു മുരളി| Last Updated: ചൊവ്വ, 28 ഏപ്രില്‍ 2020 (15:34 IST)
മലയാള സിനിമയിൽ വാഹനങ്ങളോട് കമ്പമുള്ള നിരവധി താരങ്ങളുണ്ട്. പുത്തൻ മോഡലുകൾസ്വന്തമാക്കാനും ഇക്കൂട്ടർക്ക് വലിയ കാലതാമസമൊന്നുമില്ല. അത്തരത്തില്‍ ഇവര്‍ക്ക് ഒക്കെ ഭാഗ്യനമ്പരും ഉണ്ട്. 369 ആണ് മമ്മൂട്ടിയുടെ വാഹനങ്ങളുടെ നമ്പര്‍ ആണ്. 2255 ആണ് മോഹന്‍ലാലിന്റേത്. ഇതുപോലെ നടന്‍ ജയസൂര്യയ്ക്കും ഉണ്ട് ഒരു ഭാഗ്യമ്പര്‍ 1122.

മറ്റ് താരങ്ങള്‍ക്ക് ഇഷ്ട നമ്പർ സ്വന്തമാക്കാൻ എന്നപോലെ ജയസൂര്യയുടെ ഇഷ്ട നമ്പരിനു പിന്നിലും ഒരു കഥയുണ്ട്. കുറച്ച് വർഷങ്ങൾ പിന്നോട്ട് സഞ്ചരിക്കുന്ന ഒരു കഥ. തന്നെയാണ് ഈ കഥ വെളിപ്പെടുത്തിയത്. ജയസൂര്യ പണ്ട് കോട്ടയം നസീറിന്റെ ട്രൂപ്പിൽ മിമിക്രി അവതരിപ്പിക്കുമായിരുന്നു. മിമിക്രിയിൽ നിന്നുമാണ് ജയസൂര്യ സിനിമയിലേക്ക് കടന്നു വന്നത്.

അന്നൊക്കെ ജയസൂര്യ മിമിക്രി കഴിഞ്ഞ് കോട്ടയത്ത് നിന്നും എറണാകുളത്തേക്ക് ബസിനായിരുന്നു പൊയ്ക്കൊണ്ടിരുന്നത്. അന്ന് സഞ്ചരിച്ച ബസിന്റെ നമ്പറായിരുന്നു 1122. പ്രോഗ്രാം കഴിഞ്ഞ് സ്ഥിരമായി വീട്ടില്‍ പൊയ്‌ക്കൊണ്ടിരുന്ന ബസിന്റെ നമ്പറാണ് പിന്നീട് ഇഷ്ട നമ്പറായി ജയസൂര്യ തിരഞ്ഞെടുത്തത്. ഇന്ന് തന്റെ എല്ലാ വാഹനങ്ങള്‍ക്കും ആ നമ്പറാണെന്നും ജയസൂര്യ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :