വാളയാർ പരമശിവം ആകേണ്ടിയിരുന്നത് മമ്മൂട്ടി!

അനു മുരളി| Last Updated: തിങ്കള്‍, 27 ഏപ്രില്‍ 2020 (16:54 IST)
ദിലീപിന്റെ എക്കാലത്തേയും ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് റൺവേ. 2004 ഏപ്രിൽ 25-ന് തിയറ്ററുകളിൽ എത്തിയ ജോഷി സംവിധാനം ചെയ്ത ചിത്രം ബംബർ ഹിറ്റ് ആയിരുന്നു. വാളയാർ പരമശിവം സൃഷ്ടിച്ച ഓളം ചെറുതൊന്നുമല്ല. കാവ്യ മാധവൻ ആയിരുന്നു ചിത്രത്തിലെ നായിക.

ഇപ്പോഴിതാ ചിത്രത്തെ പറ്റിയുള്ള ഒരു പിന്നാമ്പുറ കഥയാണ് സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമാകുന്നത്. റൺവേ എന്ന ചിത്രത്തിൽ ആദ്യം നിശ്ചയിച്ചിരുന്ന കഥാപാത്രം മമ്മൂട്ടി ആയിരുന്നു എന്നാണ് ഇപ്പോൾ സിനിമാലോകത്ത് നിന്നുള്ള വാർത്ത.ചിത്രത്തിലഭിനയിക്കാനുള്ള അഡ്വാൻസ് തുകയും മമ്മൂട്ടിക്ക് നൽകിയിരുന്നുവത്രേ. എന്നാൽ, പിന്നീട് എന്തോ കാരണങ്ങളാൽ മമ്മൂട്ടി ഈ തുക നിർമാതാവിനു നൽകി ചിത്രത്തിൽ നിന്നും പിൻവാങ്ങുകയായിരുന്നു.

പിന്നീട് ആണ് ജോഷി ദിലീപിനെ സമീപിച്ചതെന്നാണ് റിപ്പോർട്ടുകൾ. ജോഷി - ദിലീപ് കൂട്ടുകെട്ടിൽ ഒരുമിച്ച ചിത്രത്തിന്റെ രണ്ടാം പാർട്ട് ഉടൻ ഉണ്ടാകുമെന്നാണ് സൂചന.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :