അനുബന്ധ വാര്‍ത്തകള്‍
- ധ്യാന്‍ ശ്രീനിവാസന്റെ 'ചീനട്രോഫി', സിനിമയിലെ പുതിയ ഗാനം പുറത്ത്
- മോഹന്‍ലാലിനെയും ശിവരാജ് കുമാറിനെയും പ്രശംസിച്ച് രജനികാന്ത്, ജയിലര്‍ സക്സസ് മീറ്റിനിടെ നടന് പറഞ്ഞത്
- Teaser:ആര്‍.ഡി.എക്സില്‍ കണ്ട ഷെയ്ന് നിഗം അല്ല, പ്രണയകഥ പറയുന്ന 'ഖുര്‍ബാനി', ടീസര്‍
- കാവാലയിലെ തമന്നയുടെ ഈ ലുക്ക് നിങ്ങള്‍ ശ്രദ്ധിച്ചോ ? മുഴുവന്‍ വീഡിയോ സോങ് കാണാം
- എച്ച്ഡി പ്രിന്റ് പുറത്തായതോടെ പണി കിട്ടിയത് ഇവര്‍ക്ക് ! ജയിലറിന് നഷ്ട കണക്ക് പറയേണ്ടി വരുമോ ?
ജപ്പാനെ കുടുക്കാന്‍ പോലീസ്, തമിഴ് സിനിമ ആസ്വാദകരെ കയ്യിലെടുക്കാന്‍ കാര്‍ത്തി, ടീസര്‍ കണ്ടില്ലേ
സിനിമാലോകം കാത്തിരിക്കുന്ന കാര്‍ത്തിയുടെ 25മത്തെ സിനിമയാണ് ജപ്പാന്‍. ടീസര്‍ ശ്രദ്ധ നേടുകയാണ്. ആരാണ് ജപ്പാന്‍ എന്ന ചോദ്യത്തിന് ഉത്തരം കിട്ടാന്‍ സിനിമ പ്രേമികള്‍ ഇനിയും കാത്തിരിക്കേണ്ടി വരും.നിര്‍മ്മാതാക്കളായ ഡ്രീം വാരിയര്‍ പുറത്തിറക്കിയ ടീസര്‍ യൂട്യൂബില്‍ തരംഗമാകുകയാണ്.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി ജപ്പാന്‍ റിലീസ് ചെയ്യും. മലയാളം ടീസറും പുറത്തുവന്നിട്ടുണ്ട്. പോലീസിന് തലവേദനയായി മാറിയ ജപ്പാനെ പിടികൂടാനുള്ള ശ്രമങ്ങളാണ് ടീസറില്‍ കാണിക്കുന്നത്.അനു ഇമ്മാനുവലാണ് നായിക. രാജു മുരുകന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്നു.
തെലുങ്ക് താരം സുനില്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഛായഗ്രാഹകന്‍ വിജയ് മില്‍ട്ടനും മറ്റൊരു ശ്രദ്ധേയമായ വേഷത്തില്‍ എത്തുന്നു.ഡ്രീം വാരിയര്‍ പിക്ചര്‍സിന്റെ ബാനറില്‍ എസ്.ആര്‍.പ്രകാശ് ബാബു , എസ്.ആര്‍.പ്രഭു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.