ധ്യാന്‍ ശ്രീനിവാസന്റെ 'ചീനട്രോഫി', സിനിമയിലെ പുതിയ ഗാനം പുറത്ത്

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 19 ഒക്‌ടോബര്‍ 2023 (17:16 IST)
ധ്യാന്‍ ശ്രീനിവാസന്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് 'ചീനട്രോഫി'. അനില്‍ ലാല്‍ സംവിധാനം ചെയ്യുന്ന സിനിമയിലെ പുതിയ ഗാനം പുറത്തുവന്നു. 'കുന്നും കയറി' എന്ന ഗാനമാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. അനില്‍ ലാലിന്റെ വരികള്‍ക്ക് സൂരജ് സന്തോഷ്, വര്‍ക്കി എന്നിവര്‍ ചേര്‍ന്ന് സംഗീതം ഒരുക്കിയിരിക്കുന്നു. പാര്‍വതി എ ജിയാണ് ഗാനം ആലപിച്ചിരിക്കുന്നത്.
കോമഡി എന്റര്‍ടൈനറില്‍ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലെ നായിക കെന്റി സിര്‍ദോ, ജാഫര്‍ ഇടുക്കി, സുധീഷ്, കെപിഎസി ലീല, ദേവിക രമേഷ്, പൊന്നമ്മ ബാബു, സുനില്‍ ബാബു, ജോണി ആന്റണി, ജോര്‍ഡി പൂഞ്ഞാര്‍, നാരായണന്‍ കുട്ടി, വരദ, ബിട്ടു തോമസ് തുടങ്ങിയ താരനിര അണിനിരക്കുന്നു.

സന്തോഷ് അണിമ ഛായഗ്രഹണവും രഞ്ജന്‍ എബ്രഹാം എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.പ്രസിഡന്‍ഷ്യല്‍ മൂവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ അനൂപ് മോഹന്‍, ആഷ്‌ലിന്‍ മേരി ജോയ്, ലിജോ ഉലഹന്നാന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :