ഇനി വിജയ് ആരാധകരുടെ കണ്ണ് ആ ചിത്രത്തിലേക്ക്... പ്രഖ്യാപനം എപ്പോള്‍ ?

കെ ആര്‍ അനൂപ്| Last Modified വെള്ളി, 20 ഒക്‌ടോബര്‍ 2023 (09:01 IST)
ലിയോ പ്രദര്‍ശനം തുടരുമ്പോള്‍ വിജയ് നായകനായി എത്തുന്ന അടുത്ത ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകളിലാണ് സിനിമാലോകം.വെങ്കിട് പ്രഭുവുമായി നടന്‍ കൈകോര്‍ക്കും.എജിഎസ് എന്റര്‍ടെയ്‌മെന്റാണ് നിര്‍മ്മിക്കുന്ന ചിത്രത്തിന് ദളപതി 68 എന്നാണ് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്.സയന്‍സ് ഫിക്ഷന്‍ മാസ് മസാല പടമാണ് ഒരുങ്ങുന്നത് എന്നാണ് വിവരം. നേരത്തെ വിജയ് നായകനായി എത്തിയ ബിഗില്‍ നിര്‍മ്മിച്ചതും ഇതേ നിര്‍മാതാക്കളാണ്.

ഇനി ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ലിയോ റിലീസ് ചെയ്തു ശേഷം ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരും എന്നായിരുന്നു നേരത്തെ ലഭിച്ച വിവരം. ടൈറ്റില്‍ ഉള്‍പ്പെടെയുള്ളവ അടുത്തമാസം എത്തിയിരിക്കും. വിജയ് സിനിമയിലെ താരങ്ങളെക്കുറിച്ചും ചര്‍ച്ചയാകുന്നുണ്ട്.

നടന്‍ ത്യാഗരാജന്റെ മകനായ പ്രശാന്ത് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് കേള്‍ക്കുന്നു. യുവാക്കള്‍ക്കിടയില്‍ താരം ആയിരുന്നു ഒരുകാലത്ത് പ്രശാന്ത്. ഇപ്പോള്‍ സിനിമയില്‍ അത്ര സജീവമല്ല. പഴയകാല നടന്‍ മോഹന്‍ ദളപതി 68 ല്‍ വില്ലന്‍ വേഷത്തില്‍ എത്തുമെന്നാണ് മറ്റൊരു റിപ്പോര്‍ട്ട്. മലയാളത്തില്‍ നിന്ന് ജയറാമും എത്തിയേക്കും എന്നും പറയപ്പെടുന്നു. ചെന്നൈ ചിത്രീകരണം ആരംഭിച്ചു എന്നും കേള്‍ക്കുന്നു.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :