അനുബന്ധ വാര്‍ത്തകള്‍
- തനിക്കൊപ്പം റൊമാന്റിക് സീന്‍ ചെയ്യാന്‍ പറ്റില്ലെന്ന് ജയറാം പറഞ്ഞു; വെളിപ്പെടുത്തി ഐശ്വര്യ ഭാസ്കര്‍
- കീര്‍ത്തി സുരേഷിന്റെ സ്റ്റൈലിഷ് കുര്‍ത്തയുടെ വില 38,800 രൂപ ! ചിത്രങ്ങള്‍
- ഗ്യാങ്സ്റ്റര്‍ സിനിമ പിന്നെ, കോമഡി ചിത്രവുമായി വീണ്ടും യോഗി ബാബു, ചിത്രീകരണം പുരോഗമിക്കുന്നു
- മാതാപിതാക്കളുടെ ഇഷ്ടം നോക്കാതെ പ്രണയവിവാഹം, ഡിവോഴ്സ് ആയതിനു പിന്നാലെ ലഹരിക്ക് അടിമ; നടി ഐശ്വര്യയുടെ ജീവിതം ഇങ്ങനെ
- സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിച്ചു; ഇന്ന് ജന്മദിനം ആഘോഷിക്കുന്ന നടി സിന്ദു മേനോന്റെ പ്രായം അറിയുമോ
ആ ബന്ധം പിരിയാന്‍ കാരണം ഈഗോ പ്രശ്‌നങ്ങള്‍ ! ജഗതിയുടെ വാക്കുകള്‍ മല്ലികയ്‌ക്കെതിരായ ഒളിയമ്പ്
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജഗതി ശ്രീകുമാര്‍. നടി മല്ലികയാണ് ജഗതിയുടെ ആദ്യ ജീവിതപങ്കാളി. ഇരുവരുടേയും പ്രണയവിവാഹമായിരുന്നു. തന്റെ ആദ്യ പ്രണയത്തെ കുറിച്ച് പഴയൊരു അഭിമുഖത്തില്‍ ജഗതി തുറന്നുപറഞ്ഞിട്ടുണ്ട്. മല്ലികയുടെ പേരെടുത്ത് പരാമര്‍ശിക്കാതെയാണ് തന്റെ ആദ്യ പ്രണയത്തെ കുറിച്ച് ജഗതി സംസാരിച്ചത്.
'പക്വത കുറവുള്ള പ്രായത്തിലാണ് ആദ്യ പ്രണയം സംഭവിക്കുന്നത്. 16 കഴിഞ്ഞ് 17 ലേക്ക് കടക്കുന്ന പ്രായം. കോളേജില്‍ പഠിക്കുന്ന സമയത്താണ്. 19-ാം വയസ്സില്‍ പ്രണയ സാഫല്യമായി. പ്രണയിച്ച പെണ്‍കുട്ടിയെ തന്നെ വിവാഹം കഴിച്ചു. തമാശ പ്രണയമായിരുന്നില്ല അത്. ആ കുട്ടിയെ തന്നെ വിവാഹം കഴിച്ചു. 11 വര്‍ഷം ഒന്നിച്ച് ജീവിച്ച് ആ ബന്ധം വേര്‍പ്പെടുത്തി. കാമുകിയെ ചതിച്ചില്ല എന്ന ഒറ്റ തെറ്റേ ഞാന്‍ ചെയ്തുള്ളൂ. അപക്വമായ പ്രായത്തില്‍ ഉണ്ടായ പ്രണയമായി അത് പിന്നീട് തോന്നി. കൗമാരത്തിന്റെ ചാപല്യമായി ആ പ്രണയത്തെ തോന്നുന്നു. പ്രണയം നല്ലത് തന്നെയാണ്. സുഖങ്ങളും ദുഖങ്ങളും ഒന്നിച്ച് പങ്കിടാന്‍ രണ്ട് പേരും തയ്യാറാണെങ്കില്‍ മാത്രം. ബുദ്ധിമുട്ടുകള്‍ വരുമ്പോള്‍ ദമ്പതികള്‍ തമ്മില്‍ രണ്ട് വഴിക്ക് മാറിയാല്‍ പ്രണയസാഫല്യമാകില്ല. ആദ്യ പ്രണയവും ദാമ്പത്യവും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വന്നപ്പോള്‍ പിരിയേണ്ട അവസ്ഥ വന്നു,' പഴയൊരു അഭിമുഖത്തില്‍ ജഗതി പറഞ്ഞു.