ഗ്യാങ്സ്റ്റര്‍ സിനിമ പിന്നെ, കോമഡി ചിത്രവുമായി വീണ്ടും യോഗി ബാബു, ചിത്രീകരണം പുരോഗമിക്കുന്നു

കെ ആര്‍ അനൂപ്| Last Modified ശനി, 18 ജൂണ്‍ 2022 (09:03 IST)
കെ ജോണ്‍സണ്‍ സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രത്തില്‍ നായകനായി യോഗി ബാബു.ഗ്യാങ്സ്റ്റര്‍ സിനിമ ചെയ്യാനുള്ള ഒരുക്കത്തിലായിരുന്ന സംവിധായകന്‍ അത് മാറ്റി വെച്ച് ഒരു കോമഡി ചിത്രം ചെയ്യുകയായിരുന്നു.യോഗി ബാബുവിനെ മനസ്സില്‍ വെച്ചാണ് ഞാന്‍ തിരക്കഥയെഴുതിയതെന്നും ഒരു വ്യക്തി എങ്ങനെ എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിക്കുന്നു എന്നതിനെക്കുറിച്ചാണ് സിനിമ പറയുന്നതെന്നും കെ ജോണ്‍സണ്‍ ഒരു അഭിമുഖത്തിനിടെ വെളിപ്പെടുത്തി. സ്പീഡ് എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്.

ജീവിതത്തിനും മരണത്തിനും ഇടയില്‍ എത്തിനില്‍ക്കുന്ന അവസ്ഥയിലാണ് യോഗി ബാബുവിന്റെ കഥാപാത്രം അവന്‍ അതിനെ എങ്ങനെ തരണം ചെയ്യുന്നു എന്നതാണ് സിനിമ പറയുന്നത്.ഷൂട്ടിംഗ് ചെന്നൈയില്‍ തുടങ്ങി.മധുര മുത്തു, കെപിവൈ ബാല എന്നിവരും അഭിനയിക്കുന്ന ചിത്രത്തില്‍ ധര്‍ഷ ഗുപ്തയാണ് നായിക.മന്‍സൂര്‍ അലി ഖാന്‍ ഒരു എംഎല്‍എ ആയി അഭിനയിക്കുന്നു, സംഗീതസംവിധായകനും നടനുമായ സിദ്ധാര്‍ത്ഥ് വിപിന്‍ ഒരു ഡോക്ടറായി വേഷമിടുന്നു; സിദ്ധാര്‍ത്ഥ് ചിത്രത്തിനായി സംഗീതവും ഒരുക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :