പ്രണയ ചിത്രം,'ഓര്‍ഡിനറി' തിരക്കഥാകൃത്ത് നിഷാദ് കോയ സംവിധായകനാകുന്നു, ചിത്രീകരണം ഓഗസ്റ്റില്‍

കെ ആര്‍ അനൂപ്| Last Updated: ചൊവ്വ, 20 ജൂണ്‍ 2023 (11:51 IST)
ഓര്‍ഡിനറി ശിക്കാരി ശംഭു, തോപ്പില്‍ ജോപ്പന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ സംവിധായകന്‍ ആകുന്നു. സിനിമയ്ക്ക് പേരിട്ടിട്ടില്ല. താരങ്ങളെയും തീരുമാനിച്ചിട്ടില്ല. ഓഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കുന്നതിന് മുമ്പ് പുതിയ വിവരങ്ങള്‍ നിര്‍മ്മാതാക്കള്‍ പുറത്തുവിടും.കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നതും നിഷാദ് കോയയാണ്. സംഗീതം ഒരുക്കുന്നത് ഗോപി സുന്ദറും.

എന്‍.എം. ബാദുഷ, ഷിനോയ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
'കഥ, തിരക്കഥ, സംഭാഷണം, സംവിധാനം നിഷാദ് കോയ , സംഗീതം ഗോപി സുന്ദര്‍ . താര നിര്‍ണ്ണയം പുരോഗമിക്കുന്നു മറ്റു വിവരങ്ങള്‍ പുറകെ'-എന്‍.എം. ബാദുഷ പറഞ്ഞു.
നീള പ്രണയ ചിത്രം ആയിരിക്കും ഇത്. ചിങ്ങം ഒന്നിന് ചിത്രീകരണം ആരംഭിക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :