സിനിമ ചിത്രീകരണത്തിനിടെ കല്യാണി പ്രിയദര്‍ശന് പരിക്ക്,ജോഷിയുടെ 'ആന്റണി' ഒരുങ്ങുന്നു

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 20 ജൂണ്‍ 2023 (11:40 IST)
നടി കല്യാണി പ്രിയദര്‍ശന്‍ ഇപ്പോള്‍ ജോഷി സംവിധാനം ചെയ്യുന്ന 'ആന്റണി'യുടെ ചിത്രീകരണത്തിലാണ്. മെയ് ആദ്യവാരം ചിത്രീകരണം ആരംഭിച്ച സിനിമയില്‍ കല്യാണി പ്രിയദര്‍ശന്റെ ആക്ഷന്‍ രംഗങ്ങള്‍ ഉണ്ട്. സ്റ്റണ്ടുകള്‍ ഷൂട്ട് ചെയ്യുമ്പോള്‍ നടിയുടെ കൈയ്യിന് പരിക്ക്.

കൈയിന്റെ മുകള്‍ഭാഗത്ത് ചതവുണ്ട്. സാരമായ പരിക്കല്ല.
ജോഷി സംവിധാനം ചെയ്യുന്ന ആന്റണിയില്‍ ജോജു ജോര്‍ജ്ജ്, നൈല ഉഷ, ചെമ്പന്‍ വിനോദ് ജോസ്, വിജയരാഘവന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രീകരണം പുരോഗമിക്കുകയാണ്.

'ആന്റണി'യുടെ തിരക്കഥ രാജേഷ് വര്‍മ്മയാണ്. എഡിറ്റിംഗ് ശ്യാം ശശിധരന്‍ നിര്‍വ്വഹിക്കുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :