Trisha: ഒടുവിൽ തൃഷയ്ക്ക് വിവാഹം; വരൻ ചണ്ഡീഗഢ് വ്യവസായിയെന്ന് റിപ്പോർട്ട്

നിഹാരിക കെ.എസ്| Last Modified വെള്ളി, 10 ഒക്‌ടോബര്‍ 2025 (10:59 IST)
നടി കൃഷ്ണൻ വിവാഹിതായാവൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. ചണ്ഡീഗഢിൽനിന്നുള്ള വ്യവസായിയാണ് വരൻ എന്നാണ് സൂചന. നടിയുടെ കുടുംബം വിവാഹത്തിനായി സമ്മതം മൂളിയെന്നാണ് റിപ്പോർട്ട്. ഇരുവരുടെയും കുടുംബം ഏറെക്കാലമായി അടുത്ത ബന്ധമുള്ളവരാണ്.

'ശരിയായ' വ്യക്തി വരുമ്പോൾ 'ശരിയായ' സമയത്ത് വിവാഹമുണ്ടാവുമെന്ന് അടുത്തിടെ നടി മനസുതുറന്നിരുന്നു. എന്നാൽ, അതിനുള്ള സമയം ഇതുവരെ ആയിട്ടില്ലെന്നും നടി പറഞ്ഞു. വിവാഹവാർത്തയോട് നടിയോ നടിയോട് അടുത്ത വൃത്തങ്ങളോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

നേരത്തെ, വ്യവസായിയും നിർമാതാവുമായ വരുൺ മണിയനുമായി തൃഷയുടെ വിവാഹം ഉറപ്പിച്ചിരുന്നു. 2015-ലായിരുന്നു വിവാഹനിശ്ചയം. പിന്നീട് ബന്ധം ഉപേക്ഷിക്കുകയായിരുന്നു. അതിനുശേഷം വിവാഹമേ വേണ്ടെന്ന നിലപാടിലായിരുന്നു നടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :