മാത്തനും അപ്പുവും വീണ്ടുമെത്തുന്നു; മായാനദി റീ റിലീസിന്

നിഹാരിക കെ.എസ്| Last Updated: വെള്ളി, 10 ഒക്‌ടോബര്‍ 2025 (10:33 IST)
പ്രണയത്തിന്റെയും നഷ്ടപ്രണയത്തിന്റെയും കഥ മനോഹരമായി പറഞ്ഞ സിനിമയാണ് മായാനദി. മാത്തൻ എന്ന കഥാപാത്രമായി ടൊവിനോ ചിത്രത്തിലെത്തിയപ്പോൾ അപർണ എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ ലക്ഷ്മി ചിത്രത്തിൽ അവതരിപ്പിച്ചത്. ആഷിഖ് അബു സംവിധാനം ചെയ്ത സിനിമയ്ക്ക് ഇന്നും ആരാധകർ ഏറെയുണ്ട്.

ഇപ്പോഴിതാ, സിനിമ റീ റിലീസിനൊരുങ്ങുകയാണ്. അടുത്തവർഷം വാലന്റൈൻസ് ദിനത്തിൽ ചിത്രത്തിന്റെ റീ റിലീസ് ഉണ്ടാകുമെന്ന് പറയുകയാണ് ചിത്രത്തിന്റെ നിർമാതാവായ സന്തോഷ് ടി കുരുവിള. ചിത്രം വീണ്ടും റിലീസ് ചെയ്യാൻ വലിയ പൈസ ചെലവൊന്നും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ക്ലബ്ബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിലാണ് സന്തോഷ് ഇക്കാര്യം പറഞ്ഞത്.

മായാനദി തിയറ്ററിൽ അത്ര ഹിറ്റായിരുന്നില്ലെന്നും എന്നാൽ ധാരാളം പ്രശംസകൾ ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തികമായി അത്ര വലിയ വിജയം നേടിയ ചിത്രമായിരുന്നില്ല മായാനദിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതോടൊപ്പം ആർക്കറിയാം എന്ന ചിത്രവും റീ റിലീസിനെത്തുന്നുണ്ടെന്ന് അ​ദ്ദേഹം പറഞ്ഞു. 2017 ലാണ് മായാനദി പുറത്തിറങ്ങുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :