1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Is she replacing Kajal in Indian 2

കാജല്‍ അഗര്‍വാള്‍ 'ഇന്ത്യന്‍ 2'ല്‍ ഇല്ല, പകരം തമന്ന ?

Kajal
കമല്‍ഹാസന്റെ ഇന്ത്യന്‍ 2 എന്ന സിനിമയെ കുറിച്ചുള്ള പുതിയ വിവരങ്ങളാണ് പുറത്തു വരുന്നത്. 2022 ന്റെ രണ്ടാം പകുതിയില്‍ ഷൂട്ടിംഗ് പുനരാരംഭിക്കാന്‍ നിര്‍മ്മാതാക്കള്‍ പദ്ധതിയിടുന്നുണ്ട്.നായിക കാജല്‍ അഗര്‍വാളിന് പകരം പുതിയ നടിയെ തേടുകയാണ് അണിയറ പ്രവര്‍ത്തകര്‍. 
 
കാജല്‍ അമ്മയാകാന്‍ പോകുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.തമന്നയെ നായികയായി നിര്‍മ്മാതാക്കള്‍ തീരുമാനിച്ചെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.രാം ചരണിനൊപ്പം 'RC15' പൂര്‍ത്തിയാക്കിയ ശേഷം ഇന്ത്യന്‍ 2 ന്റെ ചിത്രീകരണം ആരംഭിക്കാന്‍ ഷങ്കര്‍ പദ്ധതിയിടുന്നു.
 
പ്രിയ ഭവാനി ശങ്കര്‍, ബോബി സിംഹ, സിദ്ധാര്‍ത്ഥ്, രാകുല്‍ പ്രീത് സിംഗ് എന്നിവര്‍ ഇന്ത്യന്‍ 2ല്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.  
അടുത്ത ലേഖനം
സാമന്ത 1.5 കോടി പ്രതിഫലമായി വാങ്ങിയ ഗാനം, പുഷ്പയിലെ സിസ്ലിംഗ് സോങ്ങ് വരുന്നു !