1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Innocent funeral Kavya Madhavn crying

കരച്ചിലടക്കാനാവാതെ കാവ്യ, ഇന്നച്ചന്റെ വിലാപയാത്രയില്‍ പങ്കെടുത്ത് ദിലീപ്; വൈകാരികം ഈ രംഗങ്ങള്‍ (വീഡിയോ)

Innocent funeral Kavya Madhavn crying
ഇന്നസെന്റിന്റെ മരണവാര്‍ത്ത അറിഞ്ഞ നിമിഷം ആശുപത്രിയിലേക്ക് ഓടിയെത്തിയതാണ് ദിലീപ്. പിന്നീട് പൊതുദര്‍ശനം നടത്തിയ സ്ഥലങ്ങളിലും ഇന്നസെന്റിന്റെ വീട്ടിലും എല്ലാ കാര്യങ്ങളും ഓടിനടന്ന് ചെയ്തത് ദിലീപാണ്. ഇന്നസെന്റുമായി തനിക്കുള്ള ആത്മബന്ധം പല വേദികളിലും ദിലീപ് പറഞ്ഞിട്ടുണ്ടെങ്കിലും അതിന്റെ ആഴം എത്രയാണെന്ന് മലയാളികള്‍ക്ക് ഇന്നലെയും ഇന്നുമായി മനസ്സിലായി. 
 
ഇന്നസെന്റിന്റെ മകനെ പോലെ എല്ലാ കാര്യങ്ങളും ഓടിനടന്ന് ചെയ്യുകയായിരുന്നു ദിലീപ്. അവസാനം ഇന്നസെന്റിന്റെ മൃതദേഹം വീട്ടില്‍ നിന്ന് പള്ളിയിലേക്ക് കൊണ്ടുപോകുന്ന വിലാപയാത്രയിലും വളരെ സാധാരണക്കാരനെ പോലെ ദിലീപ് പങ്കെടുത്തു. ഭാര്യ കാവ്യയും ദിലീപിനൊപ്പമുണ്ടായിരുന്നു. ഇരുവരും ആള്‍ക്കൂട്ടത്തിനൊപ്പം നടന്നാണ് വിലാപയാത്രയില്‍ പങ്കെടുത്തത്. 
 


വീട്ടില്‍ മൃതസംസ്‌കാര ശുശ്രൂഷ നടക്കുന്ന സമയത്ത് കരച്ചിലടക്കാനാവാതെ നില്‍ക്കുന്ന കാവ്യ മാധവനെയാണ് വീഡിയോയില്‍ കാണുന്നത്. ദിലീപിന് മാത്രമല്ല കാവ്യക്കും ഇന്നസെന്റ് പിതാവിനെ പോലെയായിരുന്നു. 
 
അടുത്ത ലേഖനം
ആസിഫ് അലിക്കൊപ്പം അമല പോളും ഷറഫുദ്ദീനും, ജീത്തു ജോസഫ് അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന് തുടക്കമായി