അനുബന്ധ വാര്‍ത്തകള്‍
- ചുംബിക്കാന്‍ പറ്റില്ലെങ്കില്‍ സമീര റെഡ്ഡി വേണ്ട, വേറൊരു നടി വരട്ടെ !
- ഇന്ദ്രജിത്ത്-അരവിന്ദ് സ്വാമി ചിത്രം നരഗസൂരന് ഒ.ടി.ടി റിലീസ് ?
- ഈയടുത്ത കാലത്ത് മലയാളികളെ ഞെട്ടിച്ച വില്ലന്‍; കുട്ടിക്കാല ചിത്രം കണ്ടപ്പോള്‍ ആളെ മനസിലായോ?
- 'പൃഥ്വിരാജിനെ അപമാനിച്ച ചാനലിന്റെ ചെയര്മാന് ആണെന്ന കാര്യം മറന്നോ?' പ്രിയദര്‍ശനോട് മലയാളികള്‍
- അനിയനെ സൂക്ഷിച്ചുനോക്കുന്ന ഇന്ദ്രന്; മലയാളികള്‍ക്ക് പ്രിയപ്പെട്ട താരകുടുംബം
കിടക്ക പങ്കിടാമോയെന്ന് ചോദിച്ചു, നടന്‍ വലിയൊരു സൂപ്പര്‍ സ്റ്റാറാണ്; തുറന്നുപറഞ്ഞ് നടി
താന്‍ കാസ്റ്റിങ് കൗച്ച് നേരിട്ടതിന്റെ അനുഭവം തുറന്നുപറഞ്ഞ് നടിയും മോഡലുമായ കിഷ്വര്‍ മെര്‍ചന്റ്. സിനിമയുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയ്ക്ക് പോയപ്പോഴാണ് താന്‍ കാസ്റ്റിങ് കൗച്ച് നേരിട്ടതെന്നും തന്നെ കിടപ്പറയിലേക്ക് ക്ഷണിച്ച നടന്‍ ഒരു വലിയ താരമാണെന്നും കിഷ്വര്‍ പറഞ്ഞു.
'ഒരു തവണയാണ് എനിക്ക് കാസ്റ്റിങ് കൗച്ച് അനുഭവം ഉണ്ടായത്. ഞാന്‍ ഒരു ചര്‍ച്ചയ്ക്കായി പോയതാണ്. എന്റെ അമ്മയും ഒപ്പമുണ്ടായിരുന്നു. ഈ സിനിമയിലെ നടനൊപ്പം കിടക്ക പങ്കിടണമെന്ന് എന്നോട് ആവശ്യപ്പെട്ടു. വളരെ വിനീതമായി ഞാന്‍ അവരുടെ ആവശ്യം നിരസിക്കുകയും അവിടെ നിന്ന് ഇറങ്ങി പോരുകയും ചെയ്തു. എല്ലാ സിനിമാ മേഖലയിലും ഇതൊക്കെ സംഭവിക്കുന്നുണ്ട്,' താരം പറഞ്ഞു.
കാസ്റ്റിങ് കൗച്ചിന് ക്ഷണിച്ചത് അറിയപ്പെടുന്ന ഏതെങ്കിലും താരമാണോ എന്ന ചോദ്യത്തിനു ആ സിനിമയുടെ നിര്‍മാതാവും നടനും വളരെ വലിയ ആളുകളാണെന്നായിരുന്നു നടിയുടെ മറുപടി.