അനിയനെ സൂക്ഷിച്ചുനോക്കുന്ന ഇന്ദ്രന്‍; മലയാളികള്‍ക്ക് പ്രിയപ്പെട്ട താരകുടുംബം

നെല്‍വിന്‍ വില്‍സണ്‍| Last Modified വെള്ളി, 28 മെയ് 2021 (13:42 IST)

മലയാളികള്‍ക്ക് ഒത്തിരി ഇഷ്ടമുള്ള താരകുടുംബമാണ് സുകുമാരന്റേത്. സുകുമാരനും ഭാര്യ മല്ലികയും മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും ഒന്നിച്ചുള്ള പഴയകാല ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. സുകുമാരന്റെയും മല്ലികയുടെയും മൂത്ത മകന്‍ ഇന്ദ്രജിത്ത് തന്നെയാണ് ഈ ഫോട്ടോയിലെ ശ്രദ്ധാകേന്ദ്രം. എല്ലാവരും ക്യാമറിയിലേക്ക് നോക്കി ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോള്‍ ഇന്ദ്രജിത്ത് നോക്കുന്നത് അനിയന്‍ പൃഥ്വിരാജിന്റെ മുഖത്തേക്കാണ്. എന്നാല്‍, പൃഥ്വിരാജ് ഇതൊന്നും മൈന്‍ഡ് ചെയ്യുന്നില്ല. കൈ കെട്ടി നിഷ്‌കളങ്കമായ ഒരു ചിരിയോടെ ഫോട്ടോക്ക് പോസ് ചെയ്യുന്നതിലാണ് പൃഥ്വിരാജിന്റെ ശ്രദ്ധ. ചേട്ടനും അനിയനും ഒരേ തരത്തിലുള്ള ഷര്‍ട്ടാണ് ഈ ഫോട്ടോ എടുക്കുന്ന സമയത്ത് ഇട്ടിരിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :