1. വിനോദം
  2. സിനിമ
  3. മുഖാമുഖം
  4. Sameera Reddy Interview

ചുംബിക്കാന്‍ പറ്റില്ലെങ്കില്‍ സമീര റെഡ്ഡി വേണ്ട, വേറൊരു നടി വരട്ടെ !

സമീറ റെഡ്ഡി
അഭിനയജീവിതത്തിനിടയിൽ തനിക്കുണ്ടായ കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങളെ കുറിച്ച്  തുറന്നുപറയുകയാണ് സമീറ റെഡ്ഡി. ഒരു സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴാണ് ആ ചിത്രത്തിൽ ഒരു ചുംബനരംഗം കൂടി ചേർത്തിട്ടുണ്ടെന്ന് പറയുന്നത്. ഞാൻ ആദ്യം കഥ കേട്ടിരുന്നു, അതിനുശേഷം ചേർത്തതായിരുന്നു ഇത്.
 
ആ രംഗത്തിൽ അഭിനയിക്കാൻ താത്‌പര്യമില്ലായിരുന്നു. മുസാഫിറിൽ നിങ്ങൾ അത്തരത്തിൽ അഭിനയിച്ചിട്ടില്ലേ എന്നായിരുന്നു അവരെന്നോട് ചോദിച്ചത്. ഞാനത് ഇനി ചെയ്തുകൊണ്ടേയിരിക്കും എന്നല്ല അതിനർഥമെന്ന് പറഞ്ഞു - സമീറ റെഡ്ഡി പറയുന്നു.
 
എന്നാല്‍, സൂക്ഷിച്ചു സംസാരിക്കണമെന്നും തന്നെ എപ്പോൾ വേണമെങ്കിലും മാറ്റി മറ്റൊരു നടിയെ കൊണ്ടു വരുമെന്നുമായിരുന്നു അവരുടെ പ്രതികരണമെന്നും സമീറ പിങ്ക് വില്ലയ്ക്കു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. 
അടുത്ത ലേഖനം
ദുൽഖർ കാക്കിയണിയുന്നു, റോഷന്‍ ആന്‍ഡ്രൂസ് ചിത്രം ഉടന്‍ തുടങ്ങും!