കെ ആര്‍ അനൂപ്|
Last Modified വെള്ളി, 28 മെയ് 2021 (17:29 IST)
ഇന്ദ്രജിത്ത്-അരവിന്ദ് സ്വാമി ചിത്രം നരഗസൂരന് ഒ.ടി.ടി റിലീസിനൊരുങ്ങുന്നു. ധ്രുവങ്ങള്‍ പതിനാറ് എന്ന ചിത്രത്തിനു ശേഷം കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്ത സിനിമയുടെ റിലീസ് വളരെക്കാലമായി വൈകുകയാണ്.ജൂണ്‍ മാസത്തില്‍ ചിത്രം സോണി എല്‍ഐവിയില്‍ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ശ്രിയ ശരണ്‍, സുദീപ് കിഷന്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.
ധ്രുവ് എന്നാണ് അരവിന്ദ് സാമിയുടെ കഥാപാത്രത്തിന്റെ പേര്. ലക്ഷ്മണ്‍ എന്ന പൊലീസ് കഥാപാത്രമായി ഇന്ദ്രജിത്ത് എത്തുന്നത്.
തന്റെ രണ്ടാമത്തെ ചിത്രം കൂടിയ ഈ സിനിമയുടെ റിലീസ് വൈകിയതിനെ തുടര്‍ന്ന് അരുണ്‍ വിജയ്ക്കൊപ്പം 'മാഫിയ: ചാപ്റ്റര്‍ 1' എന്നൊരു ചിത്രം കാര്‍ത്തിക് ചെയ്തിരുന്നു. തന്റെ പുതിയൊരു ചിത്രം ധനുഷുമായി ചെയ്യുവാനുള്ള ഒരുക്കത്തിലാണ് സംവിധായകന്‍.