ഹൃതിക്ക് റോഷൻറെ പ്രതിഫലം 48 കോടി !

കെ ആര്‍ അനൂപ്| Last Modified ശനി, 29 ഓഗസ്റ്റ് 2020 (21:59 IST)
ബോളിവുഡ് നടൻ ഹൃതിക്ക് റോഷൻറെ 2019 ൽ പുറത്തിറങ്ങിയ വിജയ ചിത്രമായിരുന്നു 'വാർ'. കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിലൊന്ന് കൂടിയാണിത്. വാറിലെ അഭിനയത്തിനുവേണ്ടി ഹൃതിക്ക് 48 കോടി പ്രതിഫലം വാങ്ങി എന്നാണ് റിപ്പോർട്ട്.

ഹൃതിക് റോഷനും ടൈഗർ ഷ്രോഫും ഒന്നിച്ച ആക്ഷൻ ത്രില്ലർ ചിത്രമായിരുന്നു വാർ. ട്വിസ്റ്റും ത്രസിപ്പിക്കുന്ന ആക്‌ഷൻ രംഗങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. സിദ്ധാർഥ് ആനന്ദാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വാണി കപൂറാണ് സിനിമയിലെ നായിക. ശ്രീനാഥ് രാഘവൻ, സിദ്ധാർഥ് ആനന്ദ് എന്നിവരാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. യഷ് രാജ് ഫിലിംസിന്റെ ബാനറിൽ ആദിത്യ ചോപ്രയാണ് ചിത്രം നിർമ്മിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :