അനുബന്ധ വാര്‍ത്തകള്‍
- 15,000 രൂപയ്ക്ക് കേരളത്തിന്റെ സ്വന്തം ലാപ്ടോപ് കോകോണിക്സ്, ഉടൻ വിപണിയിലേയ്ക്ക് !
- എഴുപത് കഴിഞ്ഞിട്ടും ചത്തില്ലെങ്കില്‍ ഞാന്‍ ആത്മഹത്യചെയ്ത് സ്വയം ഒഴിവായിത്തന്നുകൊള്ളാം: വിവാദങ്ങൾക്ക് മറുപടിയുമായി ബാലചന്ദ്രൻ ചുള്ളിക്കാട്
- മുന്‍ പരീക്ഷകളിലെ പ്രകടനം വിലയിരുത്തി പാസ് നൽകാനാകില്ല, അവസാനവർഷ ബിരുദ പരീക്ഷകൾ സെപ്തംബർ 30നകം പൂർത്തികരിയ്ക്കാമെന്ന് സുപ്രീം കോടതി
- ഇങ്ങനെയെങ്കിൽ 50 വർഷത്തേയ്ക്ക് കോൺഗ്രസ് പ്രതിപക്ഷത്തുതന്നെയെന്ന് ഗുലാം നബി ആസാദ്: കോൺഗ്രസ്സിൽ പരസര്യപ്പോര്
- 'ഞങ്ങൾ ദമ്പതികളെപ്പോലെയാണ് കഴിഞ്ഞിരുന്നത്, അതിനാൽ എനിക്കുവേണ്ടി പണം ചിലവാക്കിയിട്ടുണ്ട്'
ബിഎസ് 6 മരാസ്സോയെ വിപണിയിലെത്തിച്ച് മഹീന്ദ്ര, വില 11.25 ലക്ഷം മുതൽ
മറാസ്സോയുടെ ബിഎസ് 6 പതിപ്പിനെ വിപണിയില്‍ അവതരിപ്പിച്ച് മഹീന്ദ്ര. M2, M4+, M6+ എന്നിങ്ങനെ മൂന്ന് വകഭേതങ്ങളിലാണ് വാഹനം വിപണിയിലെത്തിയിരിയ്ക്കുന്നത്. ഈ വകഭേതങ്ങളിൽ മാത്രമായിരിയ്ക്കും ഇനി മരാസ്സോ ലഭ്യമാവുക. M8 പതിപ്പിനെ വിപണിയിൽനിന്നും പിൻവലിച്ചതായാണ് വിവരം. 11.25 ലക്ഷം രൂപയാണ് വാഹനത്തിന്റെ അടിസ്ഥാന വകഭേതത്തിന്റെ വില.
M2 പതിപ്പിന് 11.25 ലക്ഷം രൂപയും, M4+ പതിപ്പിന് 12.37 ലക്ഷം രൂപയും, ഉയര്‍ന്ന വകഭേതമായ M6+ മോഡലിന് 13.51 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില എന്നാണ് റിപ്പോർട്ടുകൾ. എഞ്ചിനിലെ മാറ്റമൊഴിച്ചാൽ ഡിസൈനിലോ ഫീച്ചറുകളിലോ കാര്യമായ മാറ്റങ്ങൾ ഒന്നും വരുത്തിയിട്ടില്ല.
3,500 ആർപിഎമ്മിൽ 121 ബിഎച്ച്പി കരുത്തും 1,750-2,500 ആർപിഎമ്മിൽ 300 എൻഎം ടോര്‍ക്കും സൃഷ്ടിയ്ക്കുന്ന 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. ആറ് സ്പീഡ് മാനുവൽ ഗിയര്‍ബോക്സാണ് വാഹനത്തിൽ ലഭ്യമാവുക. 1.5 ലിറ്റര്‍ ടര്‍ബോ ചാര്‍ജഡ് പെട്രോള്‍ എഞ്ചികും അധികം വൈകാതെ വാഹനം എത്തിയേക്കും എന്നും റിപ്പോർട്ടുകളുണ്ട്.