വെബ്ദുനിയ ലേഖകൻ|
Last Updated:
വെള്ളി, 28 ഓഗസ്റ്റ് 2020 (15:17 IST)
ഡല്‍ഹി: ലാവ്‌ലിന്‍ അഴിമതി കേസില്‍ മുഖ്യമന്ത്രി
പിണറായി വിജയൻ ഉൾപ്പടെയുള്ളവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിയ്ക്കെതിരെ സിബിഐ ഉൾപ്പടെ സമർപ്പിച്ച ഹർജികൾ തിരുവോണ ദിനത്തിൽ പരിഗണിയ്ക്കും. ജസ്റ്റിസുമാരായ യു യു ലളിത്, വിനീത് സരണ്‍ എന്നിവരടങ്ങുന്ന പുതിയ ബഞ്ചാണ് കേസ് പരിഗണിയ്ക്കുക. ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായിരുന്ന ബഞ്ചാണ് കേസ് നേരത്തെ പരിഗണിച്ചിരുന്നത്.
വസ്തുതകൾ കൃത്യമായി പരിശോധിയ്ക്കാതെയാണ് പിണറായി വിജയൻ ഉൾപ്പടെയുള്ളവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയത് എന്ന് ചുണ്ടിക്കാട്ടിയാണ് സിബിഐ സുപ്രീം കോടതിയെ സമീപിച്ചിരിയ്ക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഒന്നിനാണ് കേസ് അവസാനമായി കോടതി പരിഗണിച്ചത്. രണ്ടാഴ്ചയ്ക്ക് ശേഷം കേസ് പരിഗണിക്കുമെന്ന് അന്ന് പറഞ്ഞിരുന്നു എങ്കിലും പിന്നീട് നീണ്ടുപോവുകയായിരുന്നു. തെളിവില്ലെന്ന് കണ്ട് സിബിഐ പ്രത്യേക കോടതിയും, ഹൈക്കോടതിയും പിണറായി വിജയനെ കുറ്റവിമുക്തനാക്കുകയായിരുന്നു. തുടര്‍ന്നാണ് സിബിഐ സുപ്രീം കോടതിയെ സമീപിച്ചത്.