ഹാപ്പി ആനിവേഴ്‌സറി, ജീവിതത്തിലെ മനോഹരമായ ദിനം, ഭര്‍ത്താവിനൊപ്പം ദിവ്യ ഉണ്ണി, വീഡിയോ

Divyaa Unni
കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 5 ഫെബ്രുവരി 2024 (09:26 IST)
Divyaa Unni
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ദിവ്യ ഉണ്ണി. വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്ത താരം ഇപ്പോള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ സജീവമാണ്.താരത്തിന്റെ ഓരോ വിശേഷങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ജീവിതത്തിലെ മനോഹരമായ യാത്രയ്ക്ക് തുടക്കം കുറിച്ച ദിനമാണ് ഇന്ന് പറഞ്ഞുകൊണ്ട് ആനിവേഴ്‌സറി ആഘോഷിക്കുകയാണ് നടി.

ഭര്‍ത്താവ് അരുണുമായുള്ള കണ്ടുമുട്ടലും തുടര്‍ന്ന് ഒന്നിച്ച് പകര്‍ത്തിയ ചിത്രങ്ങളും ചേര്‍ത്തൊരു വീഡിയോയും ദിവ്യ പങ്കുവെച്ചിട്ടുണ്ട്.
2020 ജനുവരി 14-ാം തീയതി ആയിരുന്നു ദിവ്യ ഉണ്ണി മൂന്നാമതും അമ്മയായത്. ഐശ്വര്യ എന്നാണ് കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്. മകളുടെ ഓരോ വിശേഷങ്ങളും നടി പങ്കുവയ്ക്കാറുണ്ട്.അര്‍ജുന്‍, മീനാക്ഷി എന്നിവരാണ് ദിവ്യ ഉണ്ണിയുടെ മറ്റു രണ്ട് മക്കള്‍.2018 ഫെബ്രുവരി 4ന് മുംബൈ മലയാളിയായ അരുണ്‍ കുമാറിനെ വിവാഹം ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :