ആരൊക്കെ വന്നാലും മോളിവുഡിന്റെ താരരാജാവ് മോഹന്‍ലാല്‍ തന്നെ ! നടന്റെ റെക്കോര്‍ഡ് തകര്‍ക്കാനാവാതെ യുവ താരങ്ങള്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 5 ഫെബ്രുവരി 2024 (09:16 IST)
തിയറ്ററുകളില്‍ ആളെ കൂട്ടാന്‍ മോഹന്‍ലാലിനോളം കഴിവുള്ള മറ്റൊരു നടന്‍ ഇല്ല, അതെ മലയാളത്തിന്റെ ക്രൗഡ് പുള്ളര്‍ ആണ് ലാല്‍. താന്‍ ഇന്ത്യന്‍ ലെവലിലും വലിയ സ്വീകാര്യതയുള്ള താരം കൂടിയാണ് അദ്ദേഹം. കേരളത്തിന് പുറത്തുള്ള ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാള ചിത്രം മോഹന്‍ലാലിന്റെ ഒടിയന്‍ ആണ് എന്നതാണ് അതിനൊരു തെളിവ്. പാന്‍ ഇന്ത്യന്‍ ലെവലില്‍ അറിയപ്പെടുന്ന യുവ നടന്മാര്‍ മലയാളത്തിനുള്ള പോലും മോഹന്‍ലാല്‍ തന്നെ ആണ് ഒന്നാം സ്ഥാനത്ത്.

മലയാളക്കര ആദ്യമായി 100 കോടി ക്ലബ്ബില്‍ എത്തിയത് മോഹന്‍ലാലിന്റെ പുലിമുരുകനിലൂടെയാണ്. 2016ല്‍ പുറത്തിറങ്ങിയ ചിത്രം കേരളത്തിന്റെ പുറത്തുള്ള ഇന്ത്യന്‍ പ്രദേശങ്ങളില്‍ നിന്നാകെ 20.80 കോടി നേടിയിരുന്നു. കേരളത്തിന് പുറത്ത് പണം വാരിക്കൂട്ടിയ രണ്ടാമത്തെ ചിത്രം ടോവിനോ തോമസിന്റെ 2018 ആണ്. തൊട്ടടുത്ത സ്ഥാനത്താണ് ദുല്‍ഖര്‍. നടന്റെ കുറുപ്പ് എന്ന ചിത്രം ഇന്ത്യന്‍ പ്രദേശങ്ങളില്‍ നിന്നായി 16.10 കോടി നേടി. മറ്റു ഭാഷകളിലും സ്വീകാര്യതയുള്ള മലയാളി നടനാണ് പൃഥ്വിരാജ് എന്നാല്‍ കേരളത്തിന് പുറത്ത് ഒറ്റയ്ക്ക് നടനെന്ന നിലയില്‍ റെക്കോര്‍ഡ് പട്ടികയില്‍ ഇടനേടാന്‍ പൃഥ്വിരാജിന് ആയില്ല. എന്നാല്‍ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ ലിസ്റ്റിലുണ്ട്.

കേരളത്തിന് പുറത്ത് മറ്റ് ഇന്ത്യന്‍ പ്രദേശങ്ങളില്‍ നിന്നായി 12 കോടിയിലധികം നേടി. നാലാം സ്ഥാനം ഉറപ്പിച്ചു ഈ പൃഥ്വിരാജ് ചിത്രം.












ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :