ഇനി ചക്കപ്പഴത്തില്‍ ഉണ്ടാകില്ല,സബിറ്റ പിന്മാറുന്നു, കുറിപ്പ്

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 17 ജൂലൈ 2023 (12:29 IST)
ജനപ്രിയ ടെലിവിഷന്‍ പരമ്പരയാണ് ചക്കപ്പഴം. പരിപാടിയിലെ താരങ്ങളെല്ലാം പ്രേക്ഷകര്‍ക്ക് ഇഷ്ടമാണ്.അശ്വതി ശ്രീകാന്തും എസ് പി ശ്രീകുമാറുമാണ് ചക്കപ്പഴത്തില്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നത്. ഇടക്കാലത്ത് നിര്‍ത്തിവെച്ച പരിപാടി വീണ്ടും ആരംഭിച്ചപ്പോള്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സബിറ്റ പിന്മാറുകയാണെന്ന് അറിയിച്ചിരിക്കുകയാണ്.
 
സബിറ്റയുടെ വാക്കുകള്‍
 
'പഴയതിനെ മനസ്സില്‍ സൂക്ഷിക്കുക. പുതിയതിനെ നെഞ്ചില്‍ ഏറ്റുക. ഈ ചിത്രങ്ങള്‍ ഒക്കെ കാണുമ്പോള്‍ ഇത്തിരി വൈകാരികമായില്ല എന്നുപറഞ്ഞാല്‍ അത് നുണയാകും. പ്രതീക്ഷിക്കാതെ വന്ന ഒരു നിധി, അത് ഏറ്റം ആത്മാര്‍ത്ഥതയോടെ നിര്‍വഹിച്ചത് കൊണ്ടാവും ഇത്രയും സ്നേഹം നിങ്ങളുടെയൊക്കെ അടുത്തുനിന്നും അനുഭവിക്കാന്‍ സാധിച്ചത്. ഒന്നേ പറയാനുള്ളു. നന്ദി... വീണ്ടും കാണാം നമുക്ക്. മറ്റൊരു വേഷത്തില്‍, മറ്റൊരു ഭാവത്തില്‍. അതുവരേയ്ക്കും, എല്ലാവരും നന്നായിരിക്കുക,'-സബിറ്റ കുറിച്ചു.
 
 




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :