അനുബന്ധ വാര്‍ത്തകള്‍
- സുരേഷ്ഗോപിയെ ട്രോളി, മാസ്സ് മറുപടി കൊടുത്ത് മകന്‍ ഗോകുല്‍ സുരേഷ്
- '10 വയസുള്ള പറഞ്ഞ അഭിപ്രായത്തെ പോലും വെറുപ്പിന്റെ നാവ് കൊണ്ട് വിഷം വമിപ്പിക്കുകയാണ് ചിലര്‍'; രമേശ് പിഷാരടിക്ക് പിന്തുണ അറിയിച്ച് എന്‍ എം ബാദുഷ
- സുരേഷ് ഗോപി സൂപ്പറാണ്, നടന് അന്ന് പറഞ്ഞ വാക്കുകള്‍ ഒരിക്കല്‍ കൂടി കേള്‍ക്കാം, നന്ദിപറഞ്ഞ് മിമിക്രി താരങ്ങള്‍
- 'വലിയ മനസ്സ്'; സുരേഷ് ഗോപിക്ക് നന്ദി പറഞ്ഞ് നാദിര്‍ഷയും ധര്‍മ്മജനും
- 'മഞ്ജുവിന്റെ കൂടെ ഒരു സിനിമയെ ചെയ്യാന്‍ സാധിച്ചിട്ടുള്ളൂ'; പുതിയ പ്രഖ്യാപനവുമായി നിര്‍മ്മാതാവ് സിയാദ് കോക്കര്‍
ഗോകുല്‍ സുരേഷിനൊപ്പം സിനിമാലോകം,അച്ഛന്റെ മോന്‍ തന്നെയെന്ന് നാദിര്‍ഷയും ബാദുഷയും
സുരേഷ് ഗോപിയുടെ പുതിയ ലുക്കിനെ മനപൂര്‍വ്വം കളിയാക്കിക്കൊണ്ട് ഒരാള്‍ പങ്കുവച്ച പോസ്റ്റിനെതിരെ സിനിമാലോകം. മകന്‍ ഗോകുല്‍ സുരേഷ് ഗോപി നല്‍കിയ മറുപടി കഴിഞ്ഞദിവസം ചര്‍ച്ചയായി മാറിയിരുന്നു. സോഷ്യല്‍ മീഡിയയിലെ ഓരോ മനോരോഗികള്‍ക്കും ഞരമ്പുരോഗികള്‍ക്കുമുള്ളതാണ് ഗോകുല്‍ സുരേഷിന്റെ മറുപടി എന്നാണ് നിര്‍മ്മാതാവ് എന്‍ എം ബാദുഷ പറയുന്നത്.
'ഇത് കേവലം ഇയാള്‍ക്കുള്ള മറുപടിയല്ല; മറിച്ച് സോഷ്യല്‍ മീഡിയയിലെ ഓരോ മനോരോഗികള്‍ക്കും ഞരമ്പുരോഗികള്‍ക്കുമുള്ളതാണ്.
ഗോകുല്‍, അച്ഛന്റെ മോന്‍ തന്നെ'- എന്‍ എം ബാദുഷ കുറിച്ചു.
'അച്ഛന്റെ മകന്‍ #GokulSuresh
കലക്കി മോനെ'- നാദിര്‍ഷ കുറിച്ചു.