'10 വയസുള്ള പറഞ്ഞ അഭിപ്രായത്തെ പോലും വെറുപ്പിന്റെ നാവ് കൊണ്ട് വിഷം വമിപ്പിക്കുകയാണ് ചിലര്‍'; രമേശ് പിഷാരടിക്ക് പിന്തുണ അറിയിച്ച് എന്‍ എം ബാദുഷ

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 26 ഏപ്രില്‍ 2022 (15:18 IST)

നല്ല അഭിപ്രായത്തോടെ മുന്നേറുന്ന ഒരു കൊച്ചു സിനിമയാണ് നോ വേ ഔട്ട്. വളരെ കാലികമായ ഒരു വിഷയത്തെ മികച്ച രീതിയില്‍ അവതരിപ്പിച്ചിരിക്കുന്ന ഒരു സിനിമയെന്നും എന്‍ എം ബാദുഷ.
സ്വന്തം അച്ഛന്‍ സിനിമയില്‍ അഭിനയിച്ച സീന്‍ കണ്ട് വിഷമിച്ച ഒരു പെണ്‍കുട്ടി പറഞ്ഞ അഭിപ്രായത്തെ പോലും വെറുപ്പിന്റെ നാവ് കൊണ്ട് വിഷം വമിപ്പിക്കുകയാണ് ചിലര്‍ എന്നും അദ്ദേഹം പറയുന്നു.
എന്‍ എം ബാദുഷയുടെ വാക്കുകളിലേക്ക്

സ്വന്തം അച്ഛന്‍ സിനിമയില്‍ അഭിനയിച്ച സീന്‍ കണ്ട് വിഷമിച്ച ഒരു പെണ്‍കുട്ടി പറഞ്ഞ അഭിപ്രായത്തെ പോലും വെറുപ്പിന്റെ നാവ് കൊണ്ട് വിഷം വമിപ്പിക്കുകയാണ് ചിലര്‍. കുരുന്നുകളെ പോലും വെറുതെ വിടാന്‍ തയാറാകാതെ, ഇത്തരത്തില്‍ വിദ്വേഷം വിളമ്പുന്ന അഭിനവ നവമാധ്യമ പുംഗവന്മാരെ പൂട്ടാന്‍ നാട്ടില്‍ ഒരു നിയമവുമില്ലെന്നാണോ?
നിങ്ങള്‍ക്ക് സിനിമ ഇഷ്ടമായില്ലെങ്കില്‍ വിമര്‍ശിച്ചോളൂ.., പോരായ്മകള്‍ ചൂണ്ടിക്കാണിച്ചോളൂ.. അത് വിശാലമായ മനസോടെ സ്വീകരിക്കാന്‍ ഒരു മടിയുമില്ല ശ്രീ രമേഷ് പിഷാരടിക്കും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കും. നല്ല അഭിപ്രായത്തോടെ മുന്നേറുന്ന ഒരു കൊച്ചു സിനിമയാണ് നോ വേ ഔട്ട്. വളരെ കാലികമായ ഒരു വിഷയത്തെ മികച്ച രീതിയില്‍ അവതരിപ്പിച്ചിരിക്കുന്ന ഒരു സിനിമ.

10 വയസുള്ള ഒരു പെണ്‍കുട്ടി അവളുടെ അച്ഛനോടുള്ള സ്‌നേഹം പ്രകടിപ്പിക്കുന്നത് മനസിലാക്കാന്‍ നിങ്ങള്‍ക്ക് ഒക്കെ പെണ്‍മക്കള്‍ പിറന്നാലും സാധിക്കുമെന്ന് തോന്നുന്നില്ല.

രമേഷിനും കുടുംബത്തിനും നോ വേ ഔട്ട് എന്ന സിനിമയ്ക്കും എല്ലാ വിധ പിന്തുണയും .



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :