ഗോട്ടിന് രണ്ടാം ഭാഗമുണ്ടാകും? ഗോട്ട് വേഴ്സസ് ഓ ജിയിൽ അജിത്ത്!
Vijay,Ajith
ഒരു രണ്ടാം ഭാഗത്തിനുള്ള സാധ്യത നല്‍കിയാണ് വിജയ് നായകനായ ഗോട്ട് അവസാനിക്കുന്നത്. ഗോട്ട് വേഴ്സസ് ഓ ജിയാകും രണ്ടാം ഭാഗം. നായകന് പകരം വില്ലന് പ്രാധാന്യം നല്‍കിയാകും ഈ സിനിമയെന്നും വില്ലന്‍ വേഷത്തില്‍ ചിത്രത്തില്‍ അജിത്തുമെത്തുമാണ് നിലവില്‍ തമിഴകത്തെ സംസാരവിഷയം. വിജയ് രാഷ്ട്രീയപ്രവേശനം നടത്തിയതിനാല്‍ ഒരു സിനിമ കൂടി മാത്രമെ താരം ചെയ്യുകയുള്ളുവെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അതിനാല്‍ തന്നെ രണ്ടാം ഭാഗത്തില്‍ വിജയ് ഉണ്ടാകാന്‍ സാധ്യത കുറവാണ്. എന്നാല്‍ വിജയ് സിനിമകളുടെ എണ്ണം കുറച്ചാല്‍ പോലും പൂര്‍ണ്ണമായി സിനിമയില്‍ നിന്നും വിട്ട് നില്‍ക്കില്ലെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.