അഭിറാം മനോഹർ|
Last Modified വെള്ളി, 6 സെപ്‌റ്റംബര്‍ 2024 (12:53 IST)
വിജയ് സിനിമയായ ഗോട്ട് പുറത്തിറങ്ങിയ ആവേശത്തിലാണ് ആരാധകര്‍. നിരവധി കാമിയോകളും ചെറിയ ട്വിസ്റ്റുകളും കൊണ്ട് സമ്പന്നമായിരുന്നു സിനിമ. സിനിമയിലെ ഒരു സര്‍പ്രൈസായിരുന്നു മട്ട സോങ്ങിലെ തൃഷയുടെ പ്രകടനം. വിജയുടെ സൂപ്പര്‍ ഹിറ്റ് സിനിമയായ ഗില്ലിയെ അനുസ്മരിപ്പിക്കുന്ന നൃത്തചുവടുകളാണ് പാട്ടില്‍ ഉണ്ടായിരുന്നത്. കൂടാതെ തൃഷയുടെ വേഷവും ഗില്ലിയെ ഓര്‍മിപ്പിക്കുന്നതായിരുന്നു. തൃഷയുടെ ഈ സര്‍പ്രൈസ് പ്രകടനം തെല്ലൊന്നുമല്ല ആരാധകരെ ആവേശത്തിലാഴ്ത്തിയത്.
മഞ്ഞ സാരിയിലായിരുന്നു സിനിമയില്‍ തൃഷ ചുവടുവെച്ചത്. ഇപ്പോഴിതാ നൃത്ത രംഗത്തിന്റെ ബിടിഎസ് കാഴ്ചകള്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചിരിക്കുകയാണ് താരം. ഡാന്‍സിനായി മേക്കപ്പ് ചെയ്യുന്ന ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. 2004ല്‍ പുറത്തിറങ്ങിയ ഗില്ലിയിലാണ് തൃഷയും വിജയും ആദ്യമായി ഒന്നിച്ചത്. ഗോട്ടിന് മുന്‍പെത്തിയ വിജയ് സിനിമയായ ലിയോയിലും തൃഷ തന്നെയായിരുന്നു നായിക.