ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ടാക്‌സ് അടയ്ക്കുന്ന താരങ്ങളില്‍ രണ്ടാം സ്ഥാനത്ത് ഇളയദളപതി വിജയ്, മലയാളത്തില്‍ മോഹന്‍ലാല്‍

Vijay and Mohanlal Jilla
Vijay and Mohanlal
സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 5 സെപ്‌റ്റംബര്‍ 2024 (13:26 IST)
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ടാക്‌സ് അടയ്ക്കുന്ന താരം ഷാരൂഖ് ഖാനാണെന്ന് റിപോര്‍ട്ട്. രണ്ടാം സ്ഥാനത്ത് ഇളയദളപതി വിജയ് ആണ്. ഫോര്‍ച്യൂണ്‍ ഇന്ത്യ പുറത്തുവിട്ട പട്ടികയിലാണ് താരങ്ങളുടെ ടാക്‌സ് വിവരങ്ങള്‍ ഉള്ളത്. അതേസമയം പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ളത് സല്‍മാന്‍ ഖാനാണ്. ഈ സാമ്പത്തിക വര്‍ഷം ഷാറൂഖ് നികുതിയടച്ചത് 92 കോടി രൂപയാണ്. അതേസമയം വിജയ് അടച്ചത് 80 കോടി രൂപയാണ്. സല്‍മാന്‍ ഖാന്‍ 75 കോടി രൂപയും നികുതിയായി അടച്ചു. നാലാം സ്ഥാനത്തുള്ള അമിതാഭ് ബച്ചന്‍ 71 കോടി രൂപയാണ് നികുതി അടച്ചത്.

അഞ്ചാമത് ക്രിക്കറ്റ് താരം വിരാട് കോലിയാണ്. 66 കോടി രൂപയാണ് അദ്ദേഹം നികുതി അടച്ചത്. അതേസമയം മലയാളത്തില്‍ നിന്ന് മോഹന്‍ലാലിന്റെ പേരും പട്ടികയില്‍ ഉണ്ട്. മോഹന്‍ലാല്‍ നികുതി അടച്ചത് 14 കോടി രൂപയാണ്. അല്ലു അര്‍ജുനും 14 കോടി രൂപ നികുതി അടച്ചിട്ടുണ്ട്. കരീന കപൂര്‍ നികുതി അടച്ചത് 20 കോടി രൂപയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :