അനുബന്ധ വാര്‍ത്തകള്‍
- ചിരിപ്പിച്ച്, ത്രില്ലടിപ്പിച്ച് ഉല്ലാസും കൂട്ടരും, ഗാനഗന്ധർവ്വൻ തകർത്തു; ഗാനമേള തകർത്തോ?
- 'ഓൾ ദി ബെസ്റ്റ് മമ്മൂക്ക’ - മമ്മൂട്ടിയുടെ ഗാനഗന്ധർവ്വന് ‘ഗാനഗന്ധർവ്വന്റെ’ വക കിടിലൻ വിഷസ്
- മികച്ച നടൻ ലാലേട്ടനെന്ന് മഞ്ജു വാര്യർ, നടി മഞ്ജുവെന്ന് മോഹൻലാൽ; പരസ്പരം പുകഴ്ത്തി താരങ്ങൾ !
- കേരളം എന്തുകൊണ്ട് ഇതുവരെ ‘മോദി-ഫൈഡ്’ ആയില്ല? - ജോൺ എബ്രഹാമിന്റെ കിടിലൻ മറുപടി
- 'ആ... ദുൽഖർ കേൾക്കണ്ട...' ആരാധകന്റെ ചോദ്യത്തിന് മമ്മൂക്കയുടെ രസകരമായ മറുപടി !
കാറോടിച്ചത് മമ്മൂക്ക, അതൊരു ഒന്നൊന്നര ഓട്ടമായിരുന്നു; ലോകസിനിമയിലെ ഇതിഹാസത്തോടൊപ്പം- മമ്മൂട്ടിയുടെ നായികമാർ പറയുന്നു
രമേഷ് പിഷാരടി സംവിധാനം ചെയ്ത ഗാനഗന്ധർവ്വനിൽ മൂന്ന് നായികമാരാണുള്ളത്. മമ്മൂട്ടിയെന്ന അതുല്യപ്രതിഭയ്ക്കൊപ്പം അഭിനയിക്കാൻ സാധിച്ചതിന്റെ സന്തോഷം തുറന്നു പറയുകയാണ് നായികമാരായ അതുല്യയും വന്ദിതയും.
‘എന്റെ എക്കാലത്തേയും ഹീറോയും ലോകസിനിമയിലെ തന്നെ ഇതിഹാസവുമായ മമ്മുക്കയുടെ സാന്നിധ്യം തന്നെ ആദ്യം എന്നെ ഏറെ നെര്‍വസ് ആക്കിയിരുന്നു. മമ്മുക്ക എന്നെ പ്രോല്‍സാഹിപ്പിക്കുകയും പിന്തുണ നല്‍കുകയും ചെയ്തു. ഗാനഗന്ധര്‍വ്വനിലെ എന്റെ കഥാപാത്രമായ സാന്ദ്ര മമ്മുക്കയുടെ കഥാപാത്രത്തിനൊപ്പം മുഴുനീളമെന്ന പോലെ സഞ്ചരിക്കുന്നുണ്ട്.‘- അതുല്യ ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
‘ഷൂട്ട് കഴിഞ്ഞ് തിരികെ വരുമ്പോള്‍ കാറോടിക്കുന്നത് മമ്മൂക്കയാണ്. അത് ഒരു ഒന്നൊന്നര ഓട്ടമായിരുന്നു. സെറ്റിലുള്ളവര്‍ അന്തംവിട്ടുപോയി‘. എന്നും അതുല്യ പറയുന്നു. ഉന്തു വണ്ടിയെന്ന ഗാനത്തിൽ മമ്മൂട്ടിക്കൊപ്പം നിറഞ്ഞു നിന്ന നടിയാണ് അതുല്യ.
‘മമ്മൂക്കയുടെ വലിയ ഒരു ആരാധികയാണ് ഞാൻ. അദ്ദേഹത്തോടൊപ്പം ഒരു സിനിമയിൽ അഭിനയിച്ചത് എനിക്ക് ഒരു സ്വപ്നം പോലെയാണ് തോന്നുന്നത്. ഒരു തുടക്കക്കാരി എന്ന നിലയിൽ എല്ലാ വിധ പിന്തുണയും മമ്മൂക്ക നൽകി. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ് ഈ സിനിമ.‘- വന്ദിത പറയുന്നു. മമ്മൂട്ടി അവതരിപ്പിക്കുന്ന കലാസദൻ ഉല്ലാസ് എന്ന കഥാപാത്രത്തിന്റെ ഭാര്യയായിട്ടാണ് വന്ദിത അഭിനയിക്കുന്നത്.