1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Vijay Devarkonda's new video goes viral

'ഡ്രഗ് അടിച്ച് സ്വബോധമില്ലാതെ തെന്നി വീണു..'; ട്രോളുകളോട് പ്രതികരിച്ച് വിജയ് ദേവരകൊണ്ട

Vijay Devarkonda's new video goes viral
പുതിയ ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കായി മുംബൈയിലെ ഒരു കോളേജില്‍ എത്തിയപ്പോള്‍ സ്‌റ്റെപ്പില്‍ തെന്നിവീഴുന്ന തെലുങ്ക് താരം വിജയ് ദേവരകൊണ്ടയ്ക്ക് നേരെ കഴിഞ്ഞ ദിവസം വൻ ട്രോളുകൾ ഉയർന്നുവന്നിരുന്നു. സ്വബോധതത്തോടെയല്ല നടന്‍ എത്തിയതെന്നും ഡ്രഗ് അഡിക്ട് ആണെന്നുമുള്ള വിമര്‍ശനങ്ങളും ട്രോളുകളും നടനെതിരെ പ്രചരിച്ചിരുന്നു. 
 
എന്നാല്‍ ഈ ട്രോളുകള്‍ക്ക് നടന്റെ ആരാധകര്‍ കൃത്യമായി മറുപടി നല്‍കുകയും ചെയ്തിരുന്നു. സ്റ്റെപ്പ് ഇറങ്ങുമ്പോള്‍ സ്വാഭാവികമായി സംഭവിച്ചതാണ് ഈ വീഴ്ച എന്നായിരുന്നു ആരാധകരുടെ പ്രതികരണം. എങ്കിലും വിജയ് ദേവരക്കൊണ്ടയ്‌ക്കെതിരെ വലിയ രീതിയില്‍ ട്രോളുകളും മീമുകളും സോഷ്യല്‍ മീഡിയയില്‍ എത്തി. ഇതോടെ ഈ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് വിജയ്. താന്‍ വീഴുന്ന രംഗം പങ്കുവച്ചു കൊണ്ട് തന്നെയാണ് നടന്റെ പ്രതികരണം. 
 
”ഞാന്‍ വീണു, അത് ഭയങ്കരമായ രീതിയില്‍ വൈറലായി. റൗഡിയുടെ ജീവിതം അങ്ങനെയാണ്. വീഴ്ചയുടെ ആഘാതം വലുതാകുമ്പോഴാണ് ജീവിതത്തില്‍ നമുക്ക് ഉയര്‍ന്ന് പറക്കാന്‍ കഴിയുക. വീഴ്ചയില്‍ തളരാതെ ജയിച്ചു മുന്നേറുക. ഇതു തുടര്‍ന്നുകൊണ്ടിരിക്കും' എന്നാണ് വീഴുന്ന വീഡിയോ പങ്കുവച്ചു കൊണ്ട് വിജയ് ദേവരകൊണ്ട പറയുന്നത്. അതേസമയം, താരത്തിന്റെ അടുത്തിടെയായി പുറത്തിറങ്ങിയ മിക്ക സിനിമകളും ഫ്‌ളോപ്പുകള്‍ ആയിരുന്നു.  
അടുത്ത ലേഖനം
'ഉലഗനായകന്‍ വിളി ഇനി വേണ്ട, ഒരു വിശേഷണങ്ങളുടെയും ആവശ്യമില്ല'; ആരാധകരോടു കമല്‍ഹാസന്‍