മൈനർ പെൺകുട്ടികളെ ഗസ്റ്റ് ഹൗസിൽ കൊണ്ടുവന്ന് സെലക്ട് ചെയ്യും, എന്നെ റൂമിൽ പൂട്ടിയിടും: ബാലയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി എലിസബത്ത്

ബാലയ്‌ക്കെതിരെ ബലാത്സംഗം, ഗാർഹികപീഡന ആരോപണങ്ങൾ ആവർത്തിച്ച് മുൻഭാര്യ എലിസബത്ത് ഉദയൻ.

നിഹാരിക കെ.എസ്| Last Modified തിങ്കള്‍, 17 മാര്‍ച്ച് 2025 (12:27 IST)
നടൻ ബാലയ്‌ക്കെതിരെ ബലാത്സംഗം, ഗാർഹികപീഡന ആരോപണങ്ങൾ ആവർത്തിച്ച് മുൻഭാര്യ എലിസബത്ത് ഉദയൻ. ബാലയും ഭാര്യ കോകിലയും പൊലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് ബാലയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി എലിസബത്ത് വീണ്ടും രംഗത്ത് വന്നിരിക്കുന്നത്. കേസ് വന്നാലും ജയിലിൽ കിടക്കേണ്ടി വന്നാലും തന്നെ കൊല്ലുന്നില്ലെങ്കിൽ എല്ലാം വിളിച്ചു പറയും എന്നാണ് എലിസബത്ത് പറയുന്നത്. ജൂനിയർ ആർട്ടിസ്റ്റുകളെയും മൈനർ പെൺകുട്ടികളെയും ബാലയും സുഹൃത്തും ചേർന്ന് ഗസ്റ്റ് ഹൗസിൽ കൊണ്ടുവരാറുണ്ടെന്നും ഉപയോഗിക്കാറുണ്ടെന്നും തന്റെ റൂമിലേക്ക് അന്യപുരുഷനെ കയറ്റി വിട്ടതായും എലിസബത്ത് ആരോപിക്കുന്നുണ്ട്.

എലിസബത്തിന്റെ വാക്കുകൾ:

ഞാൻ ഇത്ര കാലമായിട്ട് എന്നെ റേപ്പ് ചെയ്തു, എന്നെ ഇത്തരത്തിൽ ഒക്കെ ഉപദ്രവിച്ചു എന്നൊക്കെ പറഞ്ഞിട്ട് ആരും കേസ് എടുത്തിട്ടില്ല. ഞാൻ കേസ് കൊടുത്തിട്ടില്ല അതുകൊണ്ട് ആരും കേസ് എടുത്തില്ല. ഇവര് കേസ് കൊടുത്തു അതുകൊണ്ട് ഇപ്പൊ കേസ് എടുത്തു. റേപ്പ് വിക്ടിംസ് ഒക്കെ പുറത്തു വരാത്തതിന്റെ കാരണം ഇതാണ്. അവരെ ഭീഷണിപ്പെടുത്തുകയും നാണം കെടുത്തുകയും ചെയ്യും. ആരും ഒരു നടപടിയും എടുക്കില്ല. അവർ മരിക്കുമ്പോൾ ആയിരിക്കും അതൊക്കെ പുറത്ത് അറിയുന്നത്. ചിലപ്പോൾ അപ്പോഴും അറിയുന്നുണ്ടാവില്ല. എന്റെ മാനസിക നില തകരാറിലാണ്, ഞാൻ 15 വർഷമായി മരുന്ന് കഴിക്കുന്നുണ്ട് എന്നൊക്കെ ഇവർ പറയുന്നത് കേൾക്കാൻ മാധ്യമങ്ങൾ നിൽക്കുകയാണ്. മാനസിക പ്രശ്‌നങ്ങൾക്ക് മരുന്ന് കഴിക്കുന്ന ഒരാളെ ഈ രീതിയിൽ പറയാൻ ആർക്കാണ് അധികാരം ഉള്ളത്? ഇയാൾ ആശുപത്രിയിൽ ആയ സമയത്ത് എന്നെ വിളിച്ചു വരുത്തിയതാണ്.

അപ്പോൾ ആരും നോക്കാൻ ഇല്ലെങ്കിൽ മെന്റൽ പേഷ്യന്റ് ആയാലും കുഴപ്പമില്ലേ? എന്നെ ഇടിക്കും എന്നൊക്കെ പബ്ലിക് ആയി മാധ്യമങ്ങളോട് പറയുന്നത് കേട്ടിട്ടും ആർക്കും ഒന്നും ചോദിക്കാനില്ലേ? എന്നെ ചെയ്തത് റേപ്പ് ആയി എനിക്ക് തോന്നിയത് കൊണ്ടാണ് ഞാൻ അത് പറഞ്ഞത്. റേപ്പിന്റെ അർഥം വേറെ വല്ലതുമാണോ? മറ്റൊരാളുടെ മുന്നിൽ വച്ചുവരെ എന്നോട് മോശമായി പെരുമാറി. വേറെ ഒരാളെ എന്റെ ബെഡ്‌റൂമിലേക്ക് കയറ്റിവിട്ടു. ഏപ്രിൽ നാലിനാണ് ഇയാളുടെ ലിവർ ട്രാൻസ്പ്ലാന്റ് നടക്കുന്നത്. മാർച്ച് 29ന് ഞങ്ങളുടെ വിവാഹത്തിന്റെ രണ്ടാം വാർഷികം ആയിരുന്നു. ആ സമയത്ത് ഞങ്ങൾ അവിടെ കേക്ക് കട്ട് ചെയ്തു. ഞാൻ കൂടെ ഇല്ലെങ്കിൽ ജീവിച്ചിരിക്കില്ല എന്ന് പറഞ്ഞു പുള്ളി പോസ്റ്റ് ഇട്ടിരുന്നു. ഒന്നും രണ്ടും വിവാഹ വാർഷികങ്ങൾ ആഘോഷിച്ച വീഡിയോകൾ ഉണ്ട്. ഇതൊക്കെ ചെയ്ത് അയാൾ എന്നെയും പറ്റിക്കുകയായിരുന്നു. ഞാൻ ഗുജറാത്തിലാണ് ഇപ്പോൾ ഉള്ളത്. ഞാൻ എംഡിക്ക് പഠിക്കുകയാണ്.

ഇയാൾ എന്റെ എംഡി പരീക്ഷ തയാറെടുപ്പുകൾ തടഞ്ഞ് എന്റെ ഹാൾ ടിക്കറ്റ് എടുക്കാൻ സമ്മതിക്കാതെ പരീക്ഷ എഴുതാൻ കഴിഞ്ഞില്ല. അതിന്റെ പേരിൽ കുറെ വഴക്കടിച്ചിട്ടുണ്ട്. ഇപ്പോൾ വീണ്ടും ഞാൻ പഠിക്കുകയാണ്. പൊലീസ് സ്റ്റേഷനിൽ നിന്ന് എപ്പോൾ വിളിച്ചാലും ഞാൻ വരും. എനിക്ക് യാതൊരു പ്രശ്‌നവുമില്ല. പൊലീസ് സ്റ്റേഷനിൽ നിന്നോ കോടതിയിൽ നിന്നോ എപ്പോൾ വിളിച്ചാലും ഞാൻ വരുന്നതായിരിക്കും. എന്റെ തൃശ്ശൂർ വീടിന്റെ വാതിൽ ചവിട്ടി പൊളിക്കേണ്ട കാര്യമൊന്നുമില്ല. എന്റെ ഫോൺ നമ്പർ എന്തായാലും എന്റെ പഴയ നമ്പർ തന്നെയാണ്. അതുകൊണ്ട് നിങ്ങൾക്ക് എന്റെ ഫോൺ നമ്പറിൽ വിളിച്ചാൽ കിട്ടും. എന്താ ചെയ്യേണ്ടത് എന്ന് വച്ചാൽ ചെയ്യാം. ഇതിലൊന്നും എനിക്ക് ഒരു നാണക്കേടും ഇല്ല. ഇനി ഞാൻ ഒളിവിലാണ് എന്ന് മാത്രം പറയരുത്. ഞാൻ ജയിലിൽ കിടക്കാൻ തയാറാണ്.

എനിക്ക് കുറെ ആൾക്കാരുടെ പേര് പറയാൻ ഉണ്ട്. അത് ഞാൻ കേസ് ആകുമ്പോൾ പറയാം എന്ന് വിചാരിക്കുന്നു. എന്നെ അതിന് മുമ്പ് കൊന്നില്ലെങ്കിൽ ഞാൻ എല്ലാം വിളിച്ചു പറയും. ഞാൻ അല്ലാതെ തനിയെ ചാവാൻ ഒന്നും പോകുന്നില്ല. ഇതുപോലെ ദുരിതം അനുഭവിക്കുന്ന റേപ്പ് വിക്ടിംസിന് ഒരു പ്രചോദനം ആയി ജീവിക്കാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത്. ഈ ചാനലും വീഡിയോയും ഡിലീറ്റ് ചെയ്യാൻ പറഞ്ഞാലും ഞാൻ പറയാനുള്ളത് പറഞ്ഞുകൊണ്ടിരിക്കും. കല്യാണം കഴിഞ്ഞു വരുന്ന സമയത്താണ് ഇയാൾക്ക് ഒരു ഗസ്റ്റ് ഹൗസ് ഉള്ള കാര്യം ഞാൻ കേൾക്കുന്നത്. കലൂർ ഒരു ഗസ്റ്റ് ഹൗസ് ഉണ്ട്.

രാജേഷ് എന്ന ആളാണ് അതിന്റെ നടത്തിപ്പുകാരൻ. ഇയാളുടെ മാനേജർ ആണ്. സിനിമ കാര്യങ്ങൾക്ക് വേണ്ടിയിട്ടാണ് ഇയാളുടെ പങ്കാളിത്തത്തിലാണ് ആ ഗസ്റ്റ് ഹൗസ് എന്നൊക്കെയാണ് എന്നോട് പറഞ്ഞത്. ഇയാൾ അവിടെ പോയി ഇരുന്നിട്ട് കള്ള് കുടിച്ച് ബോധമില്ലാതെ രണ്ട് മണിക്കും മൂന്ന് മണിക്കും ഒക്കെയാണ് കയറി വരാറുള്ളത്. അങ്ങനെയുള്ള സമയത്താണ് ഞാൻ ഈ ചന്ദന എന്ന് പറഞ്ഞ പെൺകുട്ടിയെപ്പറ്റി കേൾക്കുന്നത്. കള്ളു കുടിച്ച് ബോധമില്ലാത്ത സമയത്ത് ‘നീ ഉണ്ടായിരുന്നെങ്കിൽ എനിക്ക് ഇതൊന്നും സംഭവിക്കില്ലായിരുന്നു’ എന്ന് പറഞ്ഞു. പിറ്റേന്ന് ബോധം വന്നപ്പോൾ ഞാൻ അതിനെപ്പറ്റി ചോദിച്ചു. അപ്പോൾ പറഞ്ഞത് ‘അവൾ എന്നെ പറ്റിച്ചിട്ട് ഒരു അമേരിക്കക്കാരനെ തേടി പോയി’ എന്നാണ്. അത് പറഞ്ഞിട്ട് തമിഴിലെ ഒരു തെറിയാണ് അവരെപ്പറ്റി പറഞ്ഞത്. ‘എനിക്ക് പഠിപ്പില്ല എന്ന് പറഞ്ഞ് ഇട്ടിട്ട് പോയി, അവൾ സൂയിസൈഡ് ചെയ്യാൻ ശ്രമിച്ചു, എന്റെ കാശ് തട്ടിക്കാൻ നോക്കി, ഞങ്ങൾ പ്രേമിച്ച് ഒളിച്ചോടി താമസിക്കാൻ നോക്കി, രണ്ട്-മൂന്ന് ദിവസത്തിനുള്ളിൽ പിരിഞ്ഞു’ എന്നൊക്കെയാണ് പറഞ്ഞത്.

രണ്ടാം ഭാര്യയുടെ കേസ് കേസ് വന്ന സമയത്ത് അവർ പബ്ലിക് ആയി ഒരു ഡിവോഴ്‌സ് സർട്ടിഫിക്കറ്റോ മറ്റോ ഇട്ടപ്പോഴാണ് അവർക്ക് മുമ്പെ ഒരു ഭാര്യ ഉണ്ടായിരുന്നു എന്നുള്ളത് എനിക്ക് മനസിലാവുന്നത്. എന്നെ കൊണ്ട് വരുമ്പോൾ ഇയാൾക്ക് കരളിന് അസുഖം ഉള്ള കാര്യവും എന്നോട് പറഞ്ഞിട്ടില്ല. ഡിവോഴ്‌സ് ആയ ഭാര്യയ്ക്ക് മുമ്പ് ഒരു ഭാര്യ ഉണ്ടായിരുന്നു എന്നും പറഞ്ഞിട്ടില്ല. ഇയാൾ എന്നോട് പറഞ്ഞതെല്ലാം കള്ളമായിരുന്നു. ആ സ്ത്രീയുടെ പേര് യുഎസ്എ പ്രോഗ്രാം എന്നാണ് ഫോണിൽ സേവ് ചെയ്തിരുന്നത്. യുഎസ്എയിൽ സ്റ്റേജ് ഷോ നടത്തിയിരുന്നു. അതിന് സഹായിച്ചത് അവരാണ് എന്ന് പറഞ്ഞു. ഇത്രയും ചെയ്ത ആളാണ്, ഇയാൾ അറിഞ്ഞു നടത്തിയ എന്റെ ഡിവോഴ്‌സിനെ പറ്റി ഇപ്പോൾ പറയുന്നത്.

ഗസ്റ്റ് ഹൗസിന്റെ കാര്യം പറയുകയാണെങ്കിൽ ഇയാൾക്ക് കള്ളുകുടിക്കാനുള്ള സ്ഥലമാണ്. പല തരത്തിലുള്ള ആൾക്കാർ അവിടെ പോകാറുണ്ട്. ഡോക്ടർമാർ, സിനിമാ നടന്മാർ, പൊലീസുകാർ. അങ്ങനെ വലിയ വലിയ കാശുകാർ പോകുന്ന സ്ഥലമാണ് ആ ഗസ്റ്റ് ഹൗസ്. ആ ഗസ്റ്റ് ഹൗസിന്റെ പേരിൽ എന്തോ കേസ് വന്നിട്ട് ഇപ്പോൾ വേറെ എങ്ങോട്ടോ മാറ്റിയിട്ടുണ്ട്. രാജേഷ് ആണ് നടത്തുന്നത്. ഇയാൾ തന്നെ പറഞ്ഞിട്ടുണ്ട് രാജേഷ് കള്ളനാണ് എന്ന്. രാജേഷ് സിനിമാ ആഗ്രഹം പറയുന്ന മൈനർ പെൺകുട്ടിക്കളെ അവിടെ വിളിച്ചു വരുത്തി പീഡിപ്പിക്കുന്നു എന്ന് ഇയാൾ തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്. അപ്പോൾ ഞാൻ പാർട്ണർഷിപ്പ് നടത്തുന്ന ഒരു സ്ഥലത്ത് അങ്ങനത്തെ ഒരു പരിപാടി നടക്കാൻ പറ്റില്ലല്ലോ എന്ന് പറഞ്ഞിട്ട് ഇയാൾ അന്വേഷിക്കാൻ പോകുന്നതാണെന്ന് പറഞ്ഞിട്ടാണ് അവിടെ പോണത്. അവിടെ പോയിട്ട് വരുന്നത് കള്ള് കുടിച്ച ബോധം ഇല്ലാതെ രണ്ടു മണിക്കും മൂന്ന് മണിക്കും.

ആദ്യം എനിക്ക് മനസിലായില്ല. പക്ഷേ, പിന്നെ ഇയാൾ ഒരു ജൂനിയർ ആർട്ടിസ്റ്റിനെ ബെഡ്‌റൂമിലേക്ക് കയറ്റി കൊണ്ടുപോയി. അതുകൊണ്ടാണ് സാറുമായി പിണങ്ങി പോയത് എന്ന് ഒരു വേലക്കാരി പറഞ്ഞിട്ടുള്ള ഒരു സംഭവം ഉണ്ട്. ആ ജൂനിയർ ആർട്ടിസ്റ്റിനെ വീണ്ടും ഇവർ കൊണ്ട് വന്നിട്ടുണ്ടായിരുന്നു. ആ പെൺകുട്ടിയെ ഞാൻ തിരിച്ചറിഞ്ഞു. അപ്പോൾ ഇയാൾ ആ പെൺകുട്ടിയോട് പറഞ്ഞതാണ്, ‘ഇവൾക്ക് വട്ടാണ്… ഇവൾ പറയുന്നത് കേൾക്കണ്ട… വാ നമുക്ക് രാജേഷിന്റെ അവിടേക്ക് പോകാം’ എന്ന്. ഇത് പറഞ്ഞിട്ട് ഇയാൾ എന്നെ വീട്ടിൽ പൂട്ടിയിട്ട് ആ പെൺകുട്ടിയെ രാജേഷിന്റെ ഗസ്റ്റ് ഹൗസിലേക്ക് കൊണ്ടുപോയി. രാജേഷിന്റെ ഗസ്റ്റ് ഹൗസിൽ ബെഡ്‌റൂമിൽ ഇവരെ കയറ്റുന്നത് കണ്ട ആൾക്കാർ ഉണ്ട്. ആ പെൺകുട്ടിയുടെ ഫോട്ടോ വേണമെങ്കിൽ ഞാൻ കാണിച്ചു തരാം. പക്ഷേ, അതൊന്നും ഞാൻ ഇവിടെ ഇടുന്നില്ല. അവരൊക്കെ കുറച്ച് കാശിന് വേണ്ടി ഈ പരിപാടി ചെയ്യുന്ന ആൾക്കാരാണ്. അങ്ങനത്തെ ആൾക്കാരെ ഒന്നും ഇതിലേക്ക് കൊണ്ടുവരേണ്ട കാര്യമില്ല.

ഇയാൾ പറഞ്ഞുവല്ലോ മൈനർ പെൺകുട്ടികളെയും സിനിമാ ആഗ്രഹമുള്ള സ്ത്രീകളെയുമൊക്കെ രാജേഷ് കൊണ്ടുവരുന്നു എന്ന്. ഇയാൾ രാജേഷിനെ കുറ്റം പറഞ്ഞിട്ട്, അവിടെ നല്ല പെണ്ണുങ്ങൾ വരുമ്പോൾ ഇയാൾ അവിടെ പോയിട്ട് അവരെ സെലെക്റ്റ് ചെയ്യും. അങ്ങനെ നല്ല പെണ്ണുങ്ങൾ വരുമ്പോഴാണ് ഇയാൾ അങ്ങോട്ട് പോകുന്നത്. ഇതൊക്കെ ഞാൻ കേട്ട കാര്യങ്ങളാണ്. ഞങ്ങൾ ആദ്യമായി ഒരു ഹണിമൂൺ ട്രിപ്പ് മൂന്നാറിന് പോയപ്പോൾ ഞങ്ങളുടെ വണ്ടിയിൽ ഞാൻ, ഇങ്ങേര്, സുജിത്തേട്ടൻ എന്ന ഇയാളുടെ കെയർ ടേക്കർ, പിന്നിലെ വണ്ടിയിൽ ഈ രാജേഷും അയാളുടെ ഒരു ഡ്രൈവറും. രണ്ട് വണ്ടിയിലും കുറെ മദ്യക്കുപ്പികളാണ്. ഇയാൾ ഡ്രൈവ് ചെയ്തു കൊണ്ടിരിക്കുമ്പോൾ കള്ള് കുടിച്ചു കൊണ്ടിരിക്കുകയാണ്.

അയാളോട് ഞാൻ എനിക്ക് പേടിയാവുന്നു എന്ന് പറയുന്നുണ്ട്. അതൊന്നും കേൾക്കുന്നില്ല. എനിക്ക് ‘അയ്യപ്പനും കോശിയും’ എന്ന സിനിമയോടെ രംഗമാണ് ഓർമ വന്നത്, ഇയാൾ കുടിച്ചിട്ട് പല ആൾക്കാരെയും അടിച്ചു. സെക്യൂരിറ്റിയെ, ഡ്രൈവറെ പിന്നെ എന്നെയും അടിച്ചു. കള്ള് കുടിച്ച് വണ്ടി ഓടിക്കുന്നതിനെ പറ്റി ചോദിച്ചാൽ ഇയാൾ അടിക്കും. ഹണിമൂണിന് പോയിട്ട് ഒരു ദിവസം എന്റെ കൂടെ നിന്ന് രണ്ടാം ദിവസം മുതൽ അടുത്ത മുറിയിൽ കള്ളുകുടി പാർട്ടി. ഞാൻ ഒറ്റയ്ക്ക് റൂമിൽ. ഒരു ദിവസം പകൽ അഞ്ച് മണി വരെ എനിക്ക് ഭക്ഷണം ഓർഡർ ചെയ്തിട്ട് വന്നില്ല. ഇയാളെ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല. ഞാൻ റിസപ്ഷനിൽ വിളിച്ചപ്പോൾ ഭക്ഷണം എല്ലാം റൂമിൽ എത്തിച്ചിട്ടുണ്ട് എന്ന് പറഞ്ഞു. ഞാൻ ആ റൂമിലേക്ക് ഭക്ഷണം എടുക്കാൻ പോയപ്പോൾ, ‘എന്താ ചേച്ചി’ എന്ന് പറഞ്ഞിട്ട് കള്ളുകുടിച്ച് ബോധമില്ലത്തെ ഒരാൾ വന്നു. എന്നിട്ട് ഇവർ കഴിച്ചതിന്റെ ബാക്കി കുറെ വാരിക്കെട്ടി എന്റെ റൂമിൽ കൊണ്ടുവച്ചു. അത് കഴിക്കാത്തതിന് ഇയാൾ വന്ന് എന്നെ ചീത്ത വിളിച്ചു.

കല്യാണം കഴിക്കാൻ വേണ്ടി എന്നെ കോണ്ടാക്റ്റ് ചെയ്തത് കവിത ആയിരുന്നു. ഞങ്ങളെ സേഫ് ആക്കി ചെന്നൈയിൽ എത്തിക്കാം, അയാളുടെ സഹോദരി പോലെ ആണ് എന്ന് പറഞ്ഞാണ് അവർ വന്നത്. ഫ്‌ളൈറ്റിൽ പോയത് ഞാനും അയാളും കവിതയും കൂടിയാണ്. ഫ്‌ളൈറ്റ് ടിക്കറ്റ് പരിശോധിച്ചാൽ അറിയാം. ഇവർ പല സമയത്തും ബെഡ്‌റൂം ഷെയർ ചെയ്തിട്ടുണ്ട്. ചോദിച്ചാൽ പറയും എന്റെ പെങ്ങളാണെന്ന്. ഇവർ പല ഹോട്ടലുകളിൽ ഒരുമിച്ച് താമസിച്ചിട്ടുണ്ട്. ഞാൻ ചോദിക്കുമ്പോൾ ഇയാളുടെ അമ്മ തന്നെ പറയും, ‘അവർ സിനിമാക്കാരല്ലേ… അപ്പോൾ സിനിമ ഡിസ്‌കഷന്റെ ഭാഗമായിട്ടാണ് ചെയ്യുന്നത്’ എന്ന്.

അമ്മയ്ക്ക് അടക്കം പ്രശ്‌നമില്ലെങ്കിൽ ഇതൊക്കെ എന്റെ പ്രശ്‌നമായിരിക്കും എന്ന് കരുതി. പക്ഷേ, ഈ പെണ്ണ് പല സമയത്തും ഫോണിൽ വിളിച്ചിട്ട് എന്നെ ഡിവോഴ്‌സ് ചെയ്യ് എന്ന് പറയുന്നത് ഞാൻ ഇയാളുടെ ഫോണിൽ കേട്ടിട്ടുണ്ട്. അതിനെ സംബന്ധിച്ച് ഞങ്ങൾ തമ്മിൽ തല്ലുണ്ടാവാറുണ്ടായിരുന്നു. ഇവർ ഞങ്ങളുടെ ബന്ധത്തിൽ ഇടയ്ക്കിടയ്ക്ക് കേറി ഇടപെടാറുമുണ്ട്. ഞാൻ ആത്മഹത്യ ചെയ്യാൻ ശ്രമിച്ച ശേഷം ഇയാളുടെ അമ്മയോട് വിളിച്ചു പറഞ്ഞു. അവിടെയും എനിക്ക് നീതി കിട്ടിയില്ല. ഇയാൾ എന്റെ ഫോൺ എറിഞ്ഞു പൊട്ടിച്ചു. എന്റെ വീട്ടുകാരോട് പോലും പറയാൻ അപ്പോൾ ധൈര്യം ഉണ്ടായിരുന്നില്ല.

കവിത, ഇയാൾ, പൊലീസ്, രഘു എന്ന ആളൊക്കെ എന്നെ സ്ഥിരം ഭീഷണി ആയിരുന്നു. ഒരു ദിവസം ഇയാൾ അമ്മയെ എന്റെ ഒപ്പം കിടക്കാൻ പറഞ്ഞിട്ട് വാതിൽ അടക്കാതെ പോയി. അന്ന് കവിത ഹാളിൽ ഇരിപ്പുണ്ട്. ഞാൻ ബാത്ത്‌റൂമിൽ പോയപ്പോൾ ഈ രഘു എന്റെ ബാത്ത്‌റൂമിലേക്ക് വന്നു. ഞാൻ അപ്പോൾ ബഹളം ഉണ്ടാക്കി. ഇയാൾ എന്റെ ബാത്ത്‌റൂമിൽ കയറി എന്ന് പറഞ്ഞു. രഘു ഇറങ്ങിപ്പോയി. അപ്പോൾ ഇയാൾ പറയുകയാണ്, ‘രഘു അങ്ങനെ ഒന്നും ചെയ്യില്ല’ എന്ന്. കവിത അപ്പോൾ സപ്പോർട്ട് ചെയ്തു പറഞ്ഞു. ‘ഇവൾ വീണ്ടും പ്രശ്‌നം ഉണ്ടാക്കാൻ നോക്കുന്നു… നിങ്ങളുടെ പേരിൽ കേസ് ഉണ്ടാക്കാൻ നോക്കുന്നു… രഘുവിനെ വെറുതെ കുറ്റം പറയുന്നു’ എന്നൊക്കെ പറഞ്ഞു. അന്ന് എന്റെ വീട്ടുകാരെ വിളിച്ച് എന്നെ കൊണ്ടുപോകാൻ പറഞ്ഞു. സ്വന്തം ഭാര്യയുടെ ബാത്ത്‌റൂമിൽ വേറൊരാൾ കയറി എന്ന് പറഞ്ഞിട്ട് ഭാര്യയെ സപ്പോർട്ട് ചെയ്യാതെ അയാൾ മറ്റുള്ളവർ പറയുന്നത് കേൾക്കുകയായിരുന്നു.

ഇയാൾ എന്റെ ജീവിതം നശിപ്പിക്കുകയായിരുന്നു. അന്നൊന്നും അത് തുറന്നുപറയാനുള്ള ധൈര്യം എനിക്കില്ലായിരുന്നു. ഇതുപോലെ ഇനിയും പലരുടെയും ജീവിതത്തിൽ സംഭവിച്ചേക്കാം. എനിക്കിനി ഇത് പറയാനൊന്നും ചിലപ്പോൾ ഈ ചാനലും ഒന്നും ഉണ്ടായി എന്ന് വരില്ല. പക്ഷേ, എനിക്ക് ഒന്നേ പറയാനുള്ളൂ. മാധ്യമ ധർമ്മം എന്ന് 100 പ്രാവശ്യം പറയുന്ന ആൾക്കാർ ചാനലിൽ ഇരുന്നു, രണ്ട് സ്ത്രീകൾ തമ്മിൽ ചിരിച്ചിട്ട് പറയുകയാണ്… ഞാൻ ഇതൊന്നും കേസ് കൊടുക്കാത്തതു കൊണ്ടാണ് വാർത്തയാകാത്തത് എന്ന്. ഇങ്ങനെയാണ് മാധ്യമ ധർമ്മം എന്ന് മനസ്സിലാക്കി തന്നതിന് നന്ദി. പുള്ളിയുടെ ഒപ്പം ജീവിച്ചപ്പോഴേക്കും സത്യം, ന്യായം, നീതി എന്ന് പറഞ്ഞിട്ടൊന്നും ഒരു കാര്യവുമില്ല, പവർ ഇൻഫ്‌ളുവൻസ്, പണം ഇതൊക്കെ ഉണ്ടെങ്കിലേ നിങ്ങൾക്ക് എന്തെങ്കിലും ഗുണമുള്ളൂ എന്ന് മനസ്സിലായി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് ...

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ
മലയാള സിനിമയിലെ അപൂർവ്വ സൗഹൃദമാണ് മോഹൻലാലും സത്യൻ അന്തിക്കാടും. ഇരുവരും ഒന്നിക്കുന്ന ...

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം ...

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ
സിനിമാജീവിതം അവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ് നടൻ വിജയ്. വിജയുടെ ...

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് ...

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ
മലയാള സിനിമയുടെ ബാഹുബലിയാണ് ലൂസിഫര്‍ എന്ന് പൃഥ്വിരാജ് പറയുമ്പോൾ ആദ്യം തള്ളാണെന്നാണ് ...

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു ...

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'
ലൂസിഫറിന്റെ മൂന്നാം ഭാഗത്തെ കുറിച്ച് മോഹന്‍ലാലും സൂചന നല്‍കിയിരുന്നു

നാലുമാസം പ്രായമായ കുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത് ...

നാലുമാസം പ്രായമായ കുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത് 12കാരി; കാരണം മാതാപിതാക്കളില്ലാത്ത തന്നോടുള്ള സ്‌നേഹം കുറയുമോന്ന് ഭയന്ന്
കണ്ണൂരില്‍ നാലുമാസം പ്രായമായ കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞു കൊലപ്പെടുത്തിയത് 12 വയസ്സുകാരി. ...

ഇനിയുണ്ടാവരുത് വന്ദന: വനിതാ ഡോക്ടര്‍മാര്‍ക്ക് കരുത്താവാന്‍ ...

ഇനിയുണ്ടാവരുത് വന്ദന: വനിതാ ഡോക്ടര്‍മാര്‍ക്ക് കരുത്താവാന്‍ 'നിര്‍ഭയ'
തിരുവനന്തപുരം: തൊഴിലിടങ്ങളില്‍ അപ്രതീക്ഷിതമായുണ്ടാവുന്ന കൈയ്യേറ്റങ്ങളെ അനായാസം നേരിടാന്‍ ...

തെക്കന്‍ ജില്ലകളില്‍ വൈകുന്നേരം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് ...

തെക്കന്‍ ജില്ലകളില്‍ വൈകുന്നേരം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
തെക്കന്‍ ജില്ലകളില്‍ വൈകുന്നേരം ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 ...

ഹൈക്കോർട്ട് റൂട്ടിൽ കൊച്ചി മെട്രോ ഇലക്ട്രിക് ബസ് ...

ഹൈക്കോർട്ട് റൂട്ടിൽ കൊച്ചി മെട്രോ ഇലക്ട്രിക് ബസ് സര്‍ക്കുലര്‍ സര്‍വീസ് ബുധനാഴ്ച മുതൽ
62 ദിവസം മുമ്പ് വിവിധ റൂട്ടുകളില്‍ ആരംഭിച്ച ഇലക്ട്രിക് ബസ് സര്‍വീസുകളില്‍ ഇതുവരെ ഒന്നര ...

ട്രെയിന്‍ വരുമ്പോള്‍ റെയില്‍വേ ട്രാക്കില്‍ അടിച്ചു ഫിറ്റായി ...

ട്രെയിന്‍ വരുമ്പോള്‍ റെയില്‍വേ ട്രാക്കില്‍ അടിച്ചു ഫിറ്റായി രണ്ടുപേര്‍ കെട്ടിപ്പിടിച്ച് കിടക്കുന്നു; ട്രെയിന്‍ നില്‍ക്കുമ്പോള്‍ എഞ്ചിന്റെ അടിയില്‍, അപൂര്‍വമായ രക്ഷപ്പെടല്‍
റെയില്‍വേ ട്രാക്കില്‍ അടിച്ചു ഫിറ്റായി കിടന്ന രണ്ടുപേര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി. ...