ഭീഷണി മാറി, അപമാനിക്കലും നിർത്തി, ഇപ്പോൾ അപേക്ഷയുമായി ബാല; അവസാന അടവെന്ന് കമന്റ്

നിഹാരിക കെ.എസ്| Last Modified തിങ്കള്‍, 17 മാര്‍ച്ച് 2025 (11:10 IST)
മുൻഭാര്യ എലിസബത്ത് ഉദയന്റെ ആരോപണങ്ങൾക്കും വെളിപ്പെടുത്തലുകൾക്കും പിന്നാലെ നടൻ ബാലയ്ക്ക് നേരെ സോഷ്യൽ മീഡിയയിൽ വിമർശനം. തുടക്കത്തിൽ ഭീഷണി സ്വരത്തിലായിരുന്നു ബാലയുടെ പ്രതികരണം. എന്നിട്ടും എലിസബത്ത് വീഡിയോ ഇടുന്നത് നിർത്താതെ വന്നതോടെ, എലിസബത്തിന്റെ മുൻബന്ധത്തെ ഇതിലേക്ക് വലിച്ചിടുകയും എലിസബത്തിന് മാനസികരോഗമാണെന്ന് ആരോപിക്കുകയും ചെയ്തു. എന്നിട്ടും എലിസബത്ത് പിന്നോട്ട് ഒരടി പോലും വച്ചില്ല. ഇതോടെ, ഇപ്പോൾ മയപ്പെടുകയാണ് ബാല. സമവായ ശ്രമത്തിന് നടൻ രംഗത്തെത്തിയതോടെ ഇത് അവസാന അടവാണെന്ന് സോഷ്യൽ മീഡിയ ചൂടിനിക്കാട്ടി.

തന്നെയും കുടുംബത്തെയും വെറുതെ വിടാൻ എലിസബത്തിനോട് ബാല അപേക്ഷിക്കുന്നു. താനും എലിസബത്തും ഒരുമിച്ച് ജീവിച്ചവരാണെന്നും എലിസബത്ത് മാനസിക പ്രശ്നമുണ്ടെന്നും ബാല പുതിയ വീഡിയോയിൽ പറയുന്നുണ്ട്. തന്റെ മുറിയിലേക്ക് ബാല മറ്റൊരാളെ വിളിച്ച് കയറ്റിയെന്ന ആരോപണത്തിന് തെളിവായി കഴിഞ്ഞ ദിവസം ശബ്ദരേഖ എലിസബത്ത് പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ബാല പ്രതികരണവുമായെത്തിയിരിക്കുന്നത്.

'എന്റെ ജീവിതത്തിൽ എലിസബത്ത് എന്റെ കൂടെ ഉണ്ടായിരുന്നു. ഞാൻ ആത്മാർത്ഥമായി സ്നേഹിച്ചിരുന്നു. കുറച്ച് പ്രശ്നങ്ങളുണ്ടായി. ഞങ്ങൾ തമ്മിലുള്ള കാര്യങ്ങൾ പുറത്ത് ഒരാൾക്കും മനസിലാകില്ല. എലിസബത്ത് ഡോക്ടറാണെന്ന് പറയുന്നു. എലിസബത്തിന് വേണ്ടത് മെഡിക്കൽ അറ്റൻഷനാണ്. മീഡിയ അറ്റൻഷൻ അല്ല. ഞാൻ ഒപ്പം ജീവിച്ച മനുഷ്യനാണ്. എനിക്കേ അതിന്റെ കാര്യങ്ങൾ അറിയൂ. ഓരോ വാക്കും ഞാൻ സൂക്ഷിച്ചാണ് പറയുന്നത്. അവൾക്ക് മെഡിക്കൽ സഹായം വേണം.

ഞാൻ അപേക്ഷിക്കുകയാണ്. ഞാനും കോകിലയും നന്നായി ജീവിക്ക‌ട്ടെ. നിങ്ങൾക്കെല്ലാ കാര്യവും അറിയാം. ഇതെന്റെ ലാസ്റ്റ് വീഡിയോ ആണ്. എലിസബത്തിനെക്കുറിച്ച് എനിക്കിനി സംസാരിക്കാൻ പറ്റില്ല. ഈ ടോപ്പിക്ക് നിർത്തുക. ഞാനും കോകിലയും ഒരു വഴക്കിനും ഇല്ല. ഞാൻ റേപ്പ് ചെയ്തിട്ടില്ല. ഞാനൊരു ലിവർ പേഷ്യന്റ് ആയിരുന്നു. ഇന്ന് തൊട്ട് എലിസബത്തിനെക്കുറിച്ച് ഒരു വീഡിയോയും ഞാനോ കോകിലയോ ഇടില്ല. കാരണം ഒരു സമയത്ത് അവളെന്ന സഹായിച്ചിട്ടുണ്ട്. ഇല്ലെന്ന് ഞാൻ പറയില്ല. ഞാനൊരു പേഷ്യന്റ് ആയിരുന്നപ്പോൾ എന്നെ ചികിത്സിച്ചു.

ഞാനും എന്റെ കുടുംബവും സമാധാനമായി ജീവിക്കട്ടെ. ഞങ്ങൾ കല്യാണം കഴിച്ചിട്ട് അഞ്ച് മാസം ആയതേയുള്ളൂ. ഒരു കുടുംബത്തെ നശിപ്പിച്ചാൽ കർമ്മ തിരിച്ചടിക്കും. നിയമം മാറിയത് യൂട്യൂബേർസിന് അറിയില്ല. നല്ല മനസ് കൊണ്ട് പറയുകയാണ് ഞങ്ങളെ വിട്ടേക്ക്. ഞങ്ങളുടെ കുടംബത്തെ വിട്ടേക്ക്. എന്നെയും കോകിലയെയും ഞങ്ങൾക്ക് ജനിക്കാൻ പോകുന്ന കുട്ടിയെയും വിട്ടേക്ക്', ബാല ആവശ്യപ്പെട്ടു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് ...

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ
മലയാള സിനിമയിലെ അപൂർവ്വ സൗഹൃദമാണ് മോഹൻലാലും സത്യൻ അന്തിക്കാടും. ഇരുവരും ഒന്നിക്കുന്ന ...

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം ...

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ
സിനിമാജീവിതം അവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ് നടൻ വിജയ്. വിജയുടെ ...

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് ...

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ
മലയാള സിനിമയുടെ ബാഹുബലിയാണ് ലൂസിഫര്‍ എന്ന് പൃഥ്വിരാജ് പറയുമ്പോൾ ആദ്യം തള്ളാണെന്നാണ് ...

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു ...

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'
ലൂസിഫറിന്റെ മൂന്നാം ഭാഗത്തെ കുറിച്ച് മോഹന്‍ലാലും സൂചന നല്‍കിയിരുന്നു

ഹൈക്കോര്‍ട്ട് റൂട്ടില്‍ കൊച്ചി മെട്രോ ഇലക്ട്രിക് ബസ് ...

ഹൈക്കോര്‍ട്ട് റൂട്ടില്‍ കൊച്ചി മെട്രോ ഇലക്ട്രിക് ബസ് സര്‍ക്കുലര്‍ സര്‍വീസ് നാളെ മുതല്‍
രാവിലെ 7.45 മുതല്‍ രാത്രി 8 മണി വരെ 10 മിനിറ്റ് ഇടവിട്ട് സര്‍വ്വീസ് ഉണ്ടാകും

Sunita Williams: അൺഡോക്കിങ് പൂർത്തിയായി, ഭൂമിയിലേക്കുള്ള ...

Sunita Williams: അൺഡോക്കിങ് പൂർത്തിയായി, ഭൂമിയിലേക്കുള്ള യാത്ര ആരംഭിച്ച് സുനിത
ഇന്ത്യന്‍ സമയം ചൊവ്വാഴ്ച രാവിലെ 10:35 ഓടെയാണ് സുനിതയുമായുള്ള പേടം ഭൂമിയിലേക്ക് യാത്ര ...

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കേരളത്തില്‍ കാട്ടാനകള്‍ കൊന്നത് ...

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കേരളത്തില്‍ കാട്ടാനകള്‍ കൊന്നത് 111 പേരെ; മരണങ്ങള്‍ കൂടുതലും പാലക്കാട്
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കേരളത്തില്‍ കാട്ടാനകള്‍ കൊന്നത് 111 പേരെ. 2020 ജനുവരി മുതല്‍ ...

Sunitha Williams Return: ഡ്രാഗണ്‍ ഫ്രീഡം പേടകം ...

Sunitha Williams Return: ഡ്രാഗണ്‍ ഫ്രീഡം പേടകം ഭൂമിയിലേക്കുള്ള യാത്രയില്‍, അണ്‍ഡോക്കിങ് വിജയകരം; സുനിത വില്യംസ് തിരിച്ചെത്തുന്നു
ഡ്രാഗണ്‍ ഫ്രീഡം പേടകത്തിലാണ് സുനിത വില്യംസ് ഭൂമിയിലേക്ക് തിരിച്ചെത്തുന്നത്

ഗാസയില്‍ ഇസ്രയേല്‍ ആക്രമണം നടത്തുന്നതിന് മുന്‍പ് വിവരം ...

ഗാസയില്‍ ഇസ്രയേല്‍ ആക്രമണം നടത്തുന്നതിന് മുന്‍പ് വിവരം അമേരിക്കയെ അറിയിച്ചിരുന്നു: വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി
ഗാസയില്‍ ഇസ്രായേല്‍ ആക്രമണം നടത്തുന്നതിന് മുന്‍പ് വിവരം അമേരിക്കയെ അറിയിച്ചിരുന്നതായി ...