അനുബന്ധ വാര്‍ത്തകള്‍
- 'ലിവിങ് ടുഗെതർ എന്നാൽ സഹിക്കുക എന്നാണ്'; കല്യാണമാണ് നല്ലതെന്ന് ക്രിസ്
- സാമന്തയെ പിന്നിലാക്കി ശ്രീലീല: 'പുഷ്പ 2'വിലെ ഒറ്റ ഗാനത്തിന് വന്‍ പ്രതിഫലം
- പുഷ്പ 2; ആരാധകരെ ആവേഴത്തിലാഴ്ത്തി പുതിയ അപ്ഡേറ്റ്
- സീതാരാമത്തിന് വെറും 2 കോടിക്ക് നഷ്ടമായ 100 കോടി 'ലക്കി'യിലൂടെ സ്വന്തമാക്കാൻ ദുൽഖർ സൽമാൻ: ഇതുവരെയുള്ള കളക്ഷൻ റിപ്പോർട്ട് പുറത്ത്
- 'അവള്‍ക്ക് വേണ്ടി ഞാന്‍ പോരാടും, ഐശ്വര്യ നമ്മുടെ നിധിയാണ്': ചേർത്തുപിടിച്ച് രേഖ
എന്തൊരു സൗന്ദര്യമാണ്! ഗ്ളാമർ ലുക്കിൽ ദുർഗ കൃഷ്ണ; ചിത്രങ്ങൾ
നടി ദുർഗകൃഷ്ണയുടെ ഏറ്റവും പുതിയ മേക്കോവർ ചിത്രങ്ങളാണ് ആരാധകരുടെ ഇടയിൽ ശ്രദ്ധേയമാകുന്നത്. ഡാർക് മെറൂൺ നിറത്തിലുള്ള വസ്ത്രത്തിൽ അതിമനോഹാരിയാണ് ദുർഗ. വികാസ് വികെഎസ് ആണ് മേക്കപ്പ് ആർടിസ്റ്റ്. മോജിൻ തിനവിളയിൽ, ജിതിൻ രവീന്ദ്രൻ എന്നിവരാണ് ഫോട്ടോഗ്രാഫേഴ്സ്. ചിത്രത്തിൽ അതിസുന്ദരിയാണ് നടി.
മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് ദുര്‍ഗ കൃഷ്ണ. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ശ്രദ്ധ നേടാന്‍ ദുര്‍ഗയ്ക്ക് സാധിച്ചിട്ടുണ്ട്. വിമാനം എന്ന ചിത്രത്തിലൂടെ കരിയര്‍ ആരംഭിച്ച ദുര്‍ഗ മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ചിത്രം ഓളവും തീരവും വരെ എത്തി നില്‍ക്കുകയാണ്. മനോരഥങ്ങള്‍ ആണ് ദുര്‍ഗയുടേതായി ഒടുവിലിറങ്ങിയ സിനിമ.
എംടിയുടെ കഥകള്‍ സിനിമയാക്കിയ സീരീസിലെ ഓളവും തീരവും എന്ന ഭാഗത്താണ് ദുര്‍ഗ അഭിനയിച്ചത്. മോഹന്‍ലാല്‍ നായകനായപ്പോള്‍ സംവിധാനം പ്രിയദര്‍ശന്‍ ആയിരുന്നു. വിമാനം, പ്രേതം 2, ലവ് ആക്ഷന്‍ ഡ്രാമ, ഉടല്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് ദുര്‍ഗ.
തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചും മോശം കമന്റുകള്‍ വരുമ്പോള്‍ മുമ്പ് പ്രതികരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അതും താന്‍ നിര്‍ത്തിയെന്നാണ് ദുര്‍ഗ പറയുന്നത്. നേരത്തെ പറഞ്ഞതുപോലെ ഒരു തിര വന്നു പോകും. വീണ്ടും അടുത്തത് വരും, പോകും. അത്രയേയുള്ളൂവെന്നാണ് ദുര്‍ഗ പറയുന്നത്.