'ലിവിങ് ടുഗെതർ എന്നാൽ സഹിക്കുക എന്നാണ്'; കല്യാണമാണ് നല്ലതെന്ന് ക്രിസ്

നിഹാരിക കെ എസ്| Last Modified ചൊവ്വ, 12 നവം‌ബര്‍ 2024 (13:40 IST)
ക്രിസ് വേണുഗോപാലും ദിവ്യ ശ്രീധറും തമ്മിലുള്ള വിവാഹം അടുത്തിടെയാണ് കഴിഞ്ഞത്. പ്രായവ്യത്യാസത്തിന്റെയും ലുക്ക് വൈസും ഇരുവരും നേരിട്ടത് സമാനതകളില്ലാത്ത സൈബർ ആക്രമണമായിരുന്നു. മുൻ വിവാഹത്തിൽ നിന്നും ഒരുപാട് ട്രോമകൾ ഏൽക്കേണ്ടി വന്ന കഥയൊക്കെയും കൃസ് തുറന്നു പറഞ്ഞിരുന്നു. ഇപ്പോഴിതാ, അദ്ദേഹത്തിന്റെ ഒരു വീഡിയോ ക്ലിപ്പ് ആണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.

ലിവിങ് ടുഗെദർ ബന്ധത്തെയും വിവാഹത്തെയും കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്. അത് തമ്മിൽ നല്ല അന്തരം ഉണ്ടെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ലിവിങ് ടുഗെതർ എന്നാൽ സഹിക്കുക എന്നാണ്! കല്യാണം എന്ന വാക്കിന്റെ അർത്ഥം നല്ലത് എന്നാണ്; നല്ലത് വിവാഹമാണ് എന്നാണ് ക്രിസിന്റെ അഭിപ്രായം. എന്നാൽ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകൾ ആണ് സോഷ്യൽ മീഡിയയിൽ എത്തുന്നത്.

ഇക്കഴിഞ്ഞ ആഴ്ച്ച ആയിരുന്നു ക്രിസിന്റെയും ദിവ്യയുടെയും വിവാഹം. വിവാഹത്തിന് ശേഷവും അഭിനയരംഗത്ത് സജീവമാണ് ഇരുവരും. ക്രിസിന്റെ കസിൻ വഴി വന്ന ആലോചനയാണ്. ക്രിസുമായി പത്തരമാറ്റ് സീരിയലിൽ വർക്ക് ചെയ്തിട്ടുണ്ട് ദിവ്യ. ഇടക്ക് ക്രിസിന്റെ മോട്ടിവേഷൻ ക്ലാസ്സിൽ താൻ പങ്കെടുത്തിട്ടുണ്ട് എന്നാൽ ഒരിക്കലും വിവാഹം നടക്കുമെന്ന് കരുതിയില്ലെന്നാണ് വിവാഹ ശേഷം ദിവ്യ പ്രതികരിച്ചത്. ദിവ്യക്ക് രണ്ടുമക്കൾ ആണുള്ളത്. ഇവരും ക്രിസിനും ദിവ്യക്കും ഒപ്പമാണുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :