അനുബന്ധ വാര്‍ത്തകള്‍
- മലയാള നടന്മാരെ കുറിച്ചുള്ള ആ ധാരണ മാറ്റിയത് ദുൽഖർ, എല്ലാവർക്കും ദുൽഖറിനെ അറിയാം: തമന്ന
- ദുൽഖർ വീട്ടിലേക്ക് വിളിച്ചു, അവിടെ വെച്ച് ലെജന്റിനെ കണ്ടു, എന്റെ ഭാഗ്യം: മീനാക്ഷി ചൗധരി
- അടിച്ചു മോനേ... കരിയറിലെ ആദ്യ 100 കോടിയുമായി ദുൽഖർ! ലക്കി ഭാസ്ക്കർ ഹിറ്റടിച്ചു
- ദുൽഖറും മമ്മൂട്ടിയും ഒരിക്കലും എന്നെ മാറ്റിനിർത്തിയിട്ടില്ല: ഷൈൻ ടോം ചാക്കോ
- സീതാരാമത്തിന് വെറും 2 കോടിക്ക് നഷ്ടമായ 100 കോടി 'ലക്കി'യിലൂടെ സ്വന്തമാക്കാൻ ദുൽഖർ സൽമാൻ: ഇതുവരെയുള്ള കളക്ഷൻ റിപ്പോർട്ട് പുറത്ത്
ദുല്‍ഖര്‍ സല്‍മാന്റെ 'ലക്കി ഭാസ്കര്‍' ഇനി ഒ.ടി.ടിയിൽ കാണാം; എവിടെ കാണാം? റിലീസ് വിവരങ്ങൾ പുറത്ത്
ദുല്‍ഖര്‍ സല്മാന് നായകനായെത്തിയ തെലുങ്ക് ചിത്രം 'ലക്കി ഭാസ്കര്‍' ഒടിടി റിലീസിനൊരുങ്ങുന്നു. നെറ്റ്ഫ്ലിക്സ് പ്ലാറ്റ്ഫോമിലൂടെ നവംബര്‍ 28-ന് സിനിമ സംപ്രേക്ഷണം ആരംഭിക്കും. ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളില്‍ നവംബര്‍ 28 മുതല്‍ സ്ട്രീം ചെയ്യുമെന്ന് നെറ്റ്ഫ്ലിക്സ് ഇന്ത്യ അറിയിച്ചു.
വിവിധ ഭാഷകളില്‍ റിലീസ് ചെയ്ത ചിത്രം തെന്നിന്ത്യന്‍ സംസ്ഥാനങ്ങളിലെല്ലാം വമ്പന്‍ വിജയമാണ് നേടിയ ശേഷമാണ് ഒടിടി റിലീസിനൊരുങ്ങുന്നത്. കേരളത്തിൽ നിന്ന് മാത്രമായി ചിത്രം 20 കോടിയാണ് നേടിയത്. 100 കോടിയിലധികം ഈ സിനിമ ഇതിനോടകം കളക്ട് ചെയ്തിട്ടുണ്ട്. ദുൽഖർ സൽമാന്റെ കരിയറിലെ ആദ്യത്തെ നൂറ് കൂടിയാണിത്. റിലീസ് ചെയ്ത് ഇരുപത്തിയഞ്ചോളം ദിവസങ്ങള്‍ പിന്നിട്ടിട്ടും തമിഴ്നാട്ടില്‍ മികച്ച പ്രേക്ഷക പിന്തുണയാണ് ചിത്രത്തിന് ലഭിച്ചത്. തമിഴ്നാട്ടിൽ നിന്നും 15 കോടിയിലധികം സിനിമ കളക്ട് ചെയ്തു.
ഒരു പീരീഡ് ഡ്രാമ ത്രില്ലറായി ഒരുക്കിയ ചിത്രം, 1992-ല്‍ ബോംബ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നടന്ന കുപ്രസിദ്ധമായ തട്ടിപ്പിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത ചിത്രം കേരളത്തിലും ഗള്‍ഫിലും ചിത്രം വിതരണം ചെയ്തിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ്.