1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Dulquer salman instagram post

പുതിയ ഗെറ്റപ്പിൽ ദുൽഖർ; ലുക്ക് ഏറ്റെടുത്ത് ആരാധകർ

സത്യൻ അന്തിക്കാടിന്‍റെ മകൻ അനൂപ് സത്യന്‍റെ ചിത്രത്തിലാണ് ദുൽഖർ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

Dulquer salman
ബോളിവുഡ് ചിത്രം സോയാ ഫാക്റ്ററിനു ശേഷം മലയാളത്തിലേക്ക് തിരികെയെത്തിയിരിക്കുകയാണ് ദുൽഖർ സൽമാൻ. സത്യൻ അന്തിക്കാടിന്‍റെ മകൻ അനൂപ് സത്യന്‍റെ ചിത്രത്തിലാണ് ദുൽഖർ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ദുൽഖർ തന്നെ നിർമിക്കുന്ന ചിത്രത്തിൽ സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദർശൻ എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്. ഇപ്പോൾ ചിത്രത്തിന്‍റെ ലൊക്കേഷനിൽ നിന്നുള്ള ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് താരം.
 
ദുൽഖർ തന്‍റെ ഫെയ്സ്ബുക്കിലൂടെയാണ് ചിത്രം പുറത്തുവിട്ടിരിക്കുന്നത്. ഹെയർ സ്റ്റൈൽ മാറ്റിയുള്ള ദുൽഖറിന്‍റെ പുതിയ ലുക്ക് ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. ചിത്രീകരണത്തിന്‍റെ ആദ്യ ദിനം എടുത്ത ചിത്രമാണെന്നും ആകാംക്ഷയിലാണെന്നും താരം കുറിച്ചിട്ടുണ്ട്. ചെന്നൈയിലാണ് ചിത്രത്തിന്‍റെ ഷൂട്ടിംഗ്.
അടുത്ത ലേഖനം
മമ്മൂട്ടിക്കൊപ്പം ദിലീപും കാവ്യയും; വൈറലായി ചിത്രങ്ങൾ