അനുബന്ധ വാര്‍ത്തകള്‍
- വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് സോനത്തെ പുറത്താക്കിയതിന്റെ കാരണം തുറന്ന് പറഞ്ഞ് ദുൽഖർ
- കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷമിറക്കിച്ചു! മോഹൻലാലിനെ പുകഴ്ത്തി ആഷിഖ് അബു, ട്രോളി സോഷ്യൽ മീഡിയ
- ഓണാശംസ നേർന്ന് സൂപ്പർതാരങ്ങൾ; ബിഗ്ബ്രദറുമായി മോഹൻലാൽ, കൂളിംഗ് ഗ്ലാസ് വെച്ച് കുതിരപ്പുറത്ത് മമ്മൂട്ടി !
- മമ്മൂക്കയുടെ ഭാര്യയായിട്ടായിരുന്നു അവസരം വന്നത്, കുറച്ച് സീനേ ഉണ്ടായിരുന്നുള്ളൂ: പ്രിയങ്ക നായര്‍
- ‘മലയാളികളുടെ ‘ഇന്റലിജൻസിനെ’ ചോദ്യം ചെയ്താൽ, അവർ ആ സിനിമ വിജയിപ്പിക്കില്ല’ - കേരളത്തിൽ നിന്നും മികച്ച സിനിമ ഉണ്ടാകുന്നതെങ്ങനെയെന്ന ബോളിവുഡ് അവതാരകയുടെ ചോദ്യത്തിന് ദുൽഖറിന്റെ മറുപടി
ദുൽഖറോ പ്രണവോ? ആരെയാണ് കൂടുതലിഷ്ടം? - അമ്പരപ്പിച്ച് മോഹൻലാലിന്റെ മറുപടി
ഓണം പ്രമാണിച്ച് കഴിഞ്ഞ ദിവസം ടോപ് സിംഗറില്‍ അതിഥിയായി പങ്കെടുത്തിരുന്നു മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ. തിരുവോണനാളിലായിരുന്നു ഈ പരിപാടി ചാനലില്‍ സംപ്രേഷണം ചെയ്തത്. പിന്നണി ഗായകരായ എം ജി ശ്രീകുമാറിനും വിധു പ്രതാപിനും അനുരാധ ശ്രീറാമിനും കുരുന്നുഗായകര്‍ക്കുമൊപ്പം സമയം ചെലവഴിക്കുകയായിരുന്നു അദ്ദേഹം .
പ്രണവിനെയാണോ ദുല്‍ഖര്‍ സല്‍മാനെയാണോ കൂടുതല്‍ ഇഷ്ടമെന്ന ചോദ്യത്തിന് രസകരമായ മറുപടി നൽകി മോഹൻലാൽ. ദുല്‍ഖര്‍ സല്‍മാനും പ്രണവും തന്റെ മക്കള്‍ തന്നെയാണെന്നും തനിക്ക് കൂടുതലിഷ്ടം ഫഹദ് ഫാസിലിനെയാണെന്നുമായിരുന്നു മോഹന്‍ലാലിന്റെ മറുപടി. ഓണം പ്രമാണിച്ച് കഴിഞ്ഞ ദിവസം ടോപ് സിംഗറില്‍ അതിഥിയായി പങ്കെടുത്തപ്പോഴായിരുന്നു സംഭവം.
സ്വന്തമായി സംവിധാനം ചെയ്യുന്ന സിനിമയില്‍ ആരെയാണ് നായകനാക്കുന്നതെന്നുള്ള ചോദ്യവും കുരുന്നുഗായകര്‍ ചോദിച്ചിരുന്നു. താന്‍ സംവിധാനം ചെയ്യുന്ന സിനിമയിലെ നായകന് താന്‍ തന്നെയാണെന്നും അത് അങ്ങനെ വന്നാലേ ശരിയാവൂ എന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.