1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Dulquer Salmaan starrer 'Othiram Kadakam project dropped

ദുല്‍ഖര്‍ സല്‍മാന്റെ 'ഓതിരം കടകം' ഉപേക്ഷിച്ചു ?

ദുല്‍ഖര്‍ സല്‍മാന്‍
ദുല്‍ഖര്‍ സല്‍മാന്റെ 'ഓതിരം കടകം' ഉപേക്ഷിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. സിനിമ ഗ്രൂപ്പുകളില്‍ എങ്ങും ഇതാണ് ഇപ്പോള്‍ സംസാര വിഷയം. 'പറവ'ക്ക് ശേഷം സൗബിന്‍ ഷാഹിറും ദുല്‍ഖറും ഒന്നിക്കുന്നതിനാല്‍ വലിയ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തെ ആരാധകര്‍ നോക്കി കണ്ടത്.
 
ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നതും.2021 ജൂലൈ 28-നാണ് പ്രോജക്റ്റ് പ്രഖ്യാപിച്ചത്. ഈ കഴിഞ്ഞ മാര്‍ച്ചില്‍ സിനിമയെ കുറിച്ച് ഒരു അപ്‌ഡേറ്റ് സംവിധായകനായ സൗബിന്‍ നല്‍കിയിരുന്നു. ഒരു പോസ്റ്ററാണ് നടന്‍ പുറത്ത് വിട്ടത്.
 
 
ദുല്‍ഖറിന്റെ വേറിട്ട ലുക്ക് ആണ് സിനിമയുടെ പ്രധാന ആകര്‍ഷണം. 'ഓതിരം കടകം'ത്തെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ നിര്‍മ്മാതാക്കള്‍ തന്നെ അറിയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 
 
 
 
 
അടുത്ത ലേഖനം
Chup Teaser:ദുല്‍ഖര്‍ സല്‍മാന്റെ ഹിന്ദി ചിത്രം,സൈക്കോളജിക്കല്‍ ത്രില്ലര്‍, ടീസര്‍